World Vegetarian Day 2022: ഇന്ന് ലോക വെജിറ്റേറിയൻ ദിനം; സസ്യാഹാരിയാകുന്നതിന്റെ അഞ്ച് ആരോഗ്യഗുണങ്ങൾ ഇവയാണ്
ശാരീരികമായും പാരിസ്ഥിതികമായും നിരവധി ഗുണങ്ങളാണ് സസ്യാഹാര ശീലം പിന്തുടരുന്നതിലൂടെ ലഭിക്കുന്നത്.
ലോക വെജിറ്റേറിയൻ ദിനം 2022: സസ്യാഹാരികൾ ആകുന്നതിന്റെ ആരോഗ്യപരമായ നേട്ടങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുന്നതിനായി എല്ലാ വർഷവും ഒക്ടോബർ ഒന്നിന് ലോക സസ്യാഹാര ദിനമായി ആചരിക്കുന്നു. ഇന്നത്തെ സാഹചര്യത്തിൽ, ഓരോ വ്യക്തിയും അവരുടെ ആരോഗ്യം നന്നായി പരിപാലിക്കുകയും അവരുടെ പ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യേണ്ടത് അനിവാര്യമായിരിക്കുകയാണ്. ഈ സാഹചര്യത്തിൽ, സസ്യാധിഷ്ഠിത ഭക്ഷണക്രമം ആരംഭിക്കുന്നത് ആരോഗ്യകരമായ ജീവിതശൈലി കെട്ടിപ്പടുക്കുന്നതിലേക്ക് ഒരു മികച്ച തുടക്കമാണ്. ശാരീരികമായും പാരിസ്ഥിതികമായും നിരവധി ഗുണങ്ങളാണ് സസ്യാഹാര ശീലം പിന്തുടരുന്നതിലൂടെ ലഭിക്കുന്നത്.
1977-ൽ നോർത്ത് അമേരിക്കൻ വെജിറ്റേറിയൻ സൊസൈറ്റി (എൻഎവിഎസ്) ലോക വെജിറ്റേറിയൻ ദിനം ആചരിക്കാൻ തുടങ്ങി. ഇന്റർനാഷണൽ വെജിറ്റേറിയൻ യൂണിയൻ 1978-ൽ ലോക വെജിറ്റേറിയൻ ദിനം അംഗീകരിച്ചു. ഒക്ടോബർ മാസം മുഴുവനും 'വെജിറ്റേറിയൻ ഭക്ഷണത്തിന്റെ മാസം' ആയാണ് ഇന്റർനാഷണൽ വെജിറ്റേറിയൻ യൂണിയൻ കണക്കാക്കുന്നത്. സസ്യാഹാരം കഴിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
ALSO READ: Bone Health: മുപ്പതുകൾ പിന്നിട്ടോ? എല്ലുകളുടെ ആരോഗ്യത്തിന് ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
സസ്യാധിഷ്ഠിത ഭക്ഷണക്രമം രക്തസമ്മർദ്ദം കുറയ്ക്കുന്നു: സസ്യാധിഷ്ഠിത ഭക്ഷണം കഴിക്കുന്നത് രക്താതിമർദ്ദത്തിന്റെ സാധ്യത കുറയ്ക്കുക മാത്രമല്ല, ഒരാളുടെ രക്തസമ്മർദ്ദം കുറയ്ക്കുകയും ചെയ്യുമെന്ന് നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
ഹൃദയത്തിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യുന്നു: പൂരിത കൊഴുപ്പ് അടങ്ങിയിട്ടുള്ളതിനാൽ മാംസത്തിന്റെ ഉയർന്ന ഉപഭോഗം ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാകും. അതിനാൽ, മാംസ ഉപഭോഗം കുറയ്ക്കുകയും സസ്യാഹാരം വർധിപ്പിക്കുകയും ചെയ്യുന്നത് നിങ്ങളുടെ ഹൃദയത്തിന്റെ ആരോഗ്യം വർധിപ്പിക്കാൻ സഹായിക്കും.
ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു: മാംസാഹാരങ്ങൾ കഴിക്കുന്നതിന് പകരം സസ്യാധിഷ്ഠിത ഭക്ഷണക്രമം പിന്തുടരുമ്പോൾ ഒരു വ്യക്തിയുടെ അമിതവണ്ണത്തിനുള്ള സാധ്യത കുറയുന്നു. സസ്യാധിഷ്ഠിത ഭക്ഷണം കഴിക്കുന്നവർക്ക് ഭാരം കുറവായിരിക്കുമെന്നും പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. അതിനാൽ, ആരോഗ്യകരമായ ഭക്ഷണക്രമം നിലനിർത്തേണ്ടത് പ്രധാനമാണ്.
ALSO READ: World Heart Day 2022: ലോക ഹൃദയ ദിനം; ലോക ഹൃദയ ദിനത്തിന്റെ ചരിത്രവും പ്രാധാന്യവും അറിയാം
കൊളസ്ട്രോൾ നില മെച്ചപ്പെടുത്തുന്നു: കൊളസ്ട്രോൾ സംബന്ധമായ എല്ലാ പ്രശ്നങ്ങളും അകറ്റി നിർത്താൻ ആരോഗ്യകരമായ ഭക്ഷണക്രമം അനിവാര്യമാണ്. സസ്യാധിഷ്ഠിത ഭക്ഷണക്രമത്തിലേക്ക് മാറുന്നത് നിങ്ങളുടെ ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും. ഇത് ഹൃദയാഘാതം, സ്ട്രോക്ക് തുടങ്ങിയ ഹൃദ്രോഗ സാധ്യതകൾ കുറയ്ക്കും.
പ്രമേഹ സാധ്യത കുറയ്ക്കുന്നു: സസ്യാധിഷ്ഠിത ഭക്ഷണക്രമം രണ്ട് തരത്തിൽ പ്രമേഹത്തെ തടയുകയും പ്രതിരോധിക്കുകയും ചെയ്യുന്നു: ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുന്നതിലൂടെയും ഇൻസുലിൻ പ്രതിരോധം കുറയ്ക്കുന്നതിലൂടെയും. പാലും മുട്ടയും അടങ്ങിയ സസ്യാഹാരം കഴിക്കുന്നവർക്ക് മാംസാഹാരം കഴിക്കുന്നവരേക്കാൾ ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കുറവാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...