Year Ender 2022: 2022 -ൽ കൊറോണ മാത്രമല്ല, മറ്റ് നിരവധി രോഗങ്ങളും വൈറസുകളും ലോകത്തിനു ഭീഷണി ഉയർത്തി പ്രത്യക്ഷപ്പെട്ടിരുന്നു.    


COMMERCIAL BREAK
SCROLL TO CONTINUE READING

2020 മുതൽ കൊറോണ നമ്മുടെ രാജ്യത്തും ലോകമെമ്പാടും ആഞ്ഞടിച്ചിരുന്നു. ഇന്നുവരെ കൊറോണയുടെ ഭീഷണിയിൽനിന്നും നാം മോചിതരായിട്ടില്ല. അതായത്, ഇപ്പോഴും കൊറോണ എന്ന വിപത്ത് ലോകത്തിന് ഭീഷണിയായി നമുക്കിടെയിൽ ഉണ്ട്.  


Also Read:  Long Life: ആയുസ്  കൂട്ടാം, ദിവസവും രാവിലെ 30 മിനിറ്റ് നടക്കാം
 

കഴിഞ്ഞ 3 വർഷത്തോളമായി കൊറോണയുടെ ഭീഷണിയിൽ ലോകം മുന്നോട്ടു നീങ്ങുകയാണ്. എന്നാൽ, നമുക്കറിയാം, 2022-ൽ, കൊറോണ വൈറസിന് പുറമെ, ലോകമെമ്പാടും പരിഭ്രാന്തി സൃഷ്ടിച്ച മറ്റു പല വൈറസുകളും രോഗങ്ങളും ഉണ്ടായിരുന്നു. 2022 അവസാനിക്കുന്ന ഈ അവസരത്തിൽ അവയെക്കുറിച്ചും അറിയാം.  2022-ൽ കൊറോണയെ കൂടാതെ ലോകത്തെ ഭയപ്പെടുത്തിയ വൈറസുകളും രോഗങ്ങളും ഏതൊക്കെയാണ്‌....   


Also Read:  Weight Loss: ശരീരഭാരം എളുപ്പത്തില്‍ കുറയ്ക്കാം, ഈ അബദ്ധങ്ങള്‍ ഒഴിവാക്കിയാല്‍ മതി 


2022 ൽ ലോകത്തെ ഭീഷണിപ്പെടുത്തിയ രോഗങ്ങളും വൈറസുകളും ഇവയാണ്...  


Tomato Flu: ഈ വർഷം, 2022 ൽ ലോകത്തിന്‍റെ പല ഭാഗങ്ങളിലും തക്കാളിപ്പനി ആളുകളെ ബാധിച്ചു. 80-ലധികം കുട്ടികളാണ് ഈ രോഗം മൂലം മരണമടഞ്ഞത് എന്നാണ് റിപ്പോർട്ട്. 


Monkey Pox: 1958 ലാണ് കുരങ്ങുകളിൽ ആദ്യമായി കുരങ്ങുപനി വൈറസ് കണ്ടെത്തിയത്. അതിനു ശേഷം 1970 ലാണ് വീണ്ടും ഈ  രോഗം സ്ഥിരീകരിച്ചത്. ഈ രോഗം മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പടരുന്നു. ഇക്കാരണത്താൽ, ഇത് ഒരു പകർച്ചവ്യാധിയായി പ്രഖ്യാപിക്കപ്പെട്ടു. 2022-ൽ മങ്കിപോക്സ് ഭീതിയുടെ നിഴൽ സൃഷ്ടിച്ചിരുന്നു. 


Zombie Virus: സോംബി വൈറസ്  ഐസ് ഉരുകിയ അവസരത്തിലാണ് കണ്ടെത്തിയത് എന്നാണ് പഠനങ്ങള്‍ പറയുന്നത്. അതായത്, ഈ വൈറസ് മഞ്ഞിൽ എവിടെയോ അകപ്പെട്ടിരുന്നുവെന്നും മഞ്ഞ് ഉരുകാൻ തുടങ്ങിയപ്പോല്‍ അത് വീണ്ടും പ്രകടമായി എന്നുമാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.  ഈ വൈറസ് മനുഷ്യനെ നേരിട്ട് ബാധിക്കില്ലെങ്കിലും. മരങ്ങളിലും ചെടികളിലും മൃഗങ്ങളിലും പക്ഷികളിലും ഇത് വ്യാപിക്കും.


Zika Virus: സിക്ക വൈറസ്,  കൊതുകുകടിയിലൂടെ പടരുന്ന ഈ വൈറസ് മുമ്പ് ഏറെ വാർത്തകളിൽ നിറഞ്ഞിരുന്നു. നമ്മുടെ രാജ്യത്തും  അടുത്തിടെ കർണാടക സംസ്ഥാനത്തും ഈ വൈറസ് സ്ഥിരീകരിച്ചിരുന്നു.   ഈഡിസ് കൊതുക് കടിയ്ക്കുന്നത്‌ മൂലമാണ് ഈ രോഗം പിടിപെടുന്നത്. സന്ധികളിൽ വേദന, കൈകാലുകളി വേദന,മരവിപ്പ്, കണ്ണുകളുടെ ചുവപ്പ്, ചർമ്മത്തിൽ തിണർപ്പ്, പനി മുതലായവയാണ് ലക്ഷണങ്ങള്‍...
 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.