ഇന്നത്തെ തിരക്കേറിയ ജീവിതശൈലിയും അനാരോ​ഗ്യകരമായ ഭക്ഷണശീലങ്ങളും കാരണം പലരും വിവിധ തരം ആരോ​​ഗ്യപ്രശ്നങ്ങൾ നേരിടുന്നുണ്ട്. ആരോ​ഗ്യം നിലനിർത്താനായി പലരും യോ​ഗ, ജിം തുടങ്ങിയവ പരീക്ഷിക്കാറുമുണ്ട്. യോഗയോ ജിമ്മോ തിരഞ്ഞെടുക്കേണ്ടി വരുമ്പോൾ അവയുടെ ഗുണങ്ങൾ, നിങ്ങൾക്ക് അനുയോജ്യമാണോ തുടങ്ങി നിരവധി കാര്യങ്ങൾ നിങ്ങൾ അറിയേണ്ടതുണ്ട്. ഇക്കാര്യത്തിൽ ആരോ​ഗ്യവിദ​ഗ്ധർ എന്താണ് പറയുന്നതെന്ന് നോക്കാം. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്നത്തെ യുവതലമുറ ആരോ​ഗ്യ പരിപാലനത്തിനായി ജിമ്മാണ് കൂടുതലായി തിരഞ്ഞെടുക്കുന്നത്. ജിമ്മിൽ പോകുന്ന പ്രവണത യുവാക്കൾക്കിടയിൽ വർധിച്ചിട്ടുമുണ്ട്. എന്നാൽ, ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് യോഗ നല്ലതാണെന്ന് പ്രായമായവർ പറയുന്നു. ഇന്ത്യയിലെ മലയാളം ഉൾപ്പെടെയുള്ള വിവിധ ഭാഷകളിലെ നടൻമാരും നടിമാരും യോഗയും ജിമ്മും ചെയ്യുന്നതായി കാണാം. ഇന്ന് നടിമാർ യോ​ഗയ്ക്കാണ് മുൻ​ഗണന നൽകുന്നതെന്ന് പറയാം. അങ്ങനെയെങ്കിൽ, അവരെ അന്ധമായി പിന്തുടരുന്നതിനു പകരം നിങ്ങളുടെ ആരോഗ്യത്തിന് ഏറ്റവും നല്ലത് ജിമ്മാണോ യോഗയാണോ എന്ന കാര്യം കണ്ടെത്തണം. 


ALSO READ: അവോക്കാഡോ പോഷക സമ്പുഷ്ടം; ശരീരത്തിന് നൽകുന്നത് നിരവധി ​ഗുണങ്ങൾ


ആരോഗ്യത്തിനും ശരീരബലത്തിനും യോഗയും ജിമ്മും മികച്ചതായി കണക്കാക്കപ്പെടുന്നു. ഈ ശാരീരിക പ്രവർത്തനങ്ങളിൽ ഏതെങ്കിലും നിങ്ങൾ തിരഞ്ഞെടുക്കുകയാണെങ്കിൽ നിങ്ങൾക്ക് തീർച്ചയായും പ്രയോജനം ലഭിക്കും. ശരീരഭാരം കുറയ്ക്കാൻ ജിം മികച്ചതായി കണക്കാക്കുമ്പോൾ, യോഗ ചെയ്യുന്നത് മനസ്സിന് സമാധാനം നൽകുന്നു എന്നതാണ് സവിശേഷത. 


1- യോഗ പരിശീലിക്കുന്നത് ആന്തരിക ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ജിമ്മിൽ വർക്കൗട്ട് ചെയ്യുമ്പോൾ ശരീരം കൂടുതൽ കഠിനാധ്വാനം ചെയ്യേണ്ടി വരും. ഇത് കലോറി കത്തിക്കുന്നുണ്ടെങ്കിലും അത് ക്ഷീണം തോന്നിപ്പിക്കും. 


2- ജിമ്മിന് മുമ്പ് യോഗ ചെയ്യാം. ദീർഘനാളായി വ്യായാമം ഒന്നും ചെയ്തിട്ടില്ലെങ്കിൽ ജിമ്മിൽ പോകുന്നതിന് പകരം യോഗ ചെയ്യുന്നത് ഗുണം ചെയ്യും. 


3- ഫ്ലെക്സിബിലിറ്റി മെച്ചപ്പെടുത്തണമെങ്കിലോ സന്ധി വേദന പോലുള്ള പ്രശ്നങ്ങൾ ഉണ്ടെങ്കിലോ ജിമ്മിന് പകരം യോഗ ചെയ്യുന്നതാണ് നല്ലത്.


4- ശ്വസനം, ധ്യാനം തുടങ്ങിയ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ യോഗ സഹായിക്കുന്നു. ഹൃദ്രോഗികൾ കഠിനമായ വ്യായാമത്തിന് പകരം യോഗ ചെയ്താൽ അത് ഹൃദയത്തിൻ്റെ ആരോഗ്യം നിലനിർത്താൻ സഹായിക്കുമെന്ന് വിദഗ്ധർ പറയുന്നു. 


5- നിങ്ങളുടെ ശരീരത്തിൻ്റെ ആന്തരിക ഭാഗങ്ങൾ ആരോഗ്യകരമായി നിലനിർത്തുന്നതിന് യോഗ കൂടുതൽ ഉപയോഗപ്രദമാണെന്ന് കണക്കാക്കപ്പെടുന്നു. 


6 - യോഗ വീട്ടിലിരുന്ന് ചെയ്യാമെന്നതാണ് മറ്റൊരു നേട്ടം. ഇതിന് ഉപകരണങ്ങളോ കൂടുതൽ സ്ഥലമോ ആവശ്യമില്ല. ഒരു യോഗ മാറ്റ് മാത്രം മതി. 


7 - ശാരീരിക വ്യായാമം മാത്രം ചെയ്യുന്നതിനു പകരം ജിമ്മും യോഗയും ഒരുപോലെ പിന്തുടരുന്നതാണ് ഏറ്റവും മികച്ചതെന്ന് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.