Jobs with study: കയ്യിൽ പൈസ ഇല്ലാതെ വലയുകയാണോ? പഠനത്തോടൊപ്പം ഇനി ജോലിയും ചെയ്യാം
പഠനത്തോടൊപ്പം ജോലി ചെയ്ത് സാമ്പത്തിക സ്ഥിരത കൈവരിക്കാനാണ് ഇന്നത്തെ തലമുറ ആഗ്രഹിക്കുന്നത്. ഡിജിറ്റൽ യുഗത്തിൽ ധാരാളം തൊഴിലവസരങ്ങള്‍ നമുക്ക് ചുറ്റുമുണ്ട്.
മികച്ച വിദ്യാഭ്യാസം നേടുക എന്നത് ഇന്നത്തെ കാലത്ത് ഏറെ പ്രധാനമാണ്. എന്നാൽ വിദ്യാഭ്യാസത്തിന് വളരെയധികം സാമ്പത്തിക ചെലവുണ്ട്. ഇത്തരം സാഹചര്യത്തിൽ പഠനത്തോടൊപ്പം ജോലി ചെയ്ത് സാമ്പത്തിക സ്ഥിരത കൈവരിക്കാനാണ് ഇന്നത്തെ തലമുറ ആഗ്രഹിക്കുന്നത്. പഠനത്തോടൊപ്പം ചെയ്യാൻ കഴിയുന്ന ചില പാർട്ട് ടൈം ജോലികൾ ഇതാ.
ഫ്രീലാൻസ് റൈറ്റിംഗ്
ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ ധാരാളം തൊഴിലവസരങ്ങള്‍ നമുക്ക് ചുറ്റുമുണ്ട്. ഫ്രീലാന്‍സ് റൈറ്റിംഗ് ഒരു ട്രെന്റായി മാറുകയാണ്. നന്നായി ഭാഷ കൈകാര്യം ചെയ്യാനും ടൈപ്പ് ചെയ്യാനും നിങ്ങൾക്ക് അറിയാമെങ്കില്‍ ഫ്രീലാന്‍സ് റൈറ്റിംഗ് മികച്ച ഓപ്ഷനാണ്.
ഓണ്‍ലൈന്‍ കോച്ചിംഗ് ക്ലാസുകള്‍
ഏതെങ്കിലും വിഷയത്തില്‍ മിടുക്കരും പഠിപ്പിക്കാന്‍ താല്‍പര്യമുള്ളവരുമാണെങ്കിൽ നിങ്ങള്‍ക്ക് ഓണ്‍ലൈന്‍ ട്യൂഷനിലൂടെ പണം സമ്പാദിക്കാം. ഇത് കൂടാതെ ട്യൂട്ടര്‍മാരെ നിയമിക്കുന്ന ധാരാളം പ്ലാറ്റ്‌ഫോമുകളും ഉണ്ട്. ഇതിനോടൊപ്പം യൂട്യൂബ് ചാനൽ വഴിയും ഓൺലൈൻ ട്യൂഷൻ എടുക്കാം.
സോഷ്യല്‍ മീഡിയ മാനേജര്‍
സോഷ്യൽ മീഡിയ ആധിപത്യം പുലർത്തുന്ന ഈ കാലഘട്ടത്തിൽ എല്ലാ കമ്പനികളും സ്ഥാപനങ്ങളും സോഷ്യല്‍ മീഡിയയില്‍ സജീവമാകാന്‍ ആഗ്രഹിക്കുന്നുണ്ട്. ട്വിറ്റര്‍, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്ട്‌സ്ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളെ കുറിച്ച് നല്ല അറിവ് ഉള്ളവരാണെങ്കിൽ അതിലൂടെ പണം സമ്പാദിക്കാം. ഒരു വ്യക്തിയുടെയോ സ്ഥാപനത്തിന്റെയോ കീഴിൽ പാര്‍ട്ട് ടൈമായി സോഷ്യല്‍ മീഡിയ മാനേജരായി നിങ്ങൾക്ക് പ്രവര്‍ത്തിക്കാം.
കസ്റ്റമര്‍ കെയര്‍ സേവനം
ഇപ്പോള്‍ പല സ്ഥാപനങ്ങളും കസ്റ്റമര്‍ കെയര്‍ സര്‍വീസിനായി പ്ലസ് ടു പാസായവരെയോ ബിരുദധാരികളെയോ നിയമിക്കുന്നുണ്ട്. അതേസമയം ചില സ്ഥാപനങ്ങള്‍ പാര്‍ട്ട് ടൈമായും വര്‍ക്ക് ഫ്രം ഹോമായും ജോലി ചെയ്യാനുള്ള സൗകര്യം നല്‍കുന്നുണ്ട്.
ഓണ്‍ലൈന്‍ സ്‌റ്റോര്‍
വാട്ട്‌സ്ആപ്പ്, ഇൻസ്റ്റഗ്രാം പോലുള്ള ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ ഓര്‍ഡറുകള്‍ എടുത്ത് നിശ്ചിത സമയത്തിനുള്ളില്‍ സാധനങ്ങള്‍ എത്തിച്ച് കൊടുക്കുന്ന ഓണ്‍ലൈന്‍ സ്‌റ്റോറുകള്‍ നിങ്ങൾക്ക് പണം കണ്ടെത്താനുള്ള മികച്ച ഓപ്ഷനാണ്.
ഡെലിവറി ഏജന്റ്
ക്ലാസുകള്‍ ഇല്ലാത്ത ഒഴിവ് സമയങ്ങളിൽ നിങ്ങള്‍ക്ക് ഡെലിവറി ഏജന്റായി പ്രവര്‍ത്തിക്കാം. പഠനത്തോടൊപ്പം തന്നെ പണം കണ്ടെത്താൻ ഇത് സഹായിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.