ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട പാനീയങ്ങളിൽ ഒന്നാണ് ചായ. മിക്കവാറും എല്ലാ ആളുകളും ദിവസവും കുറഞ്ഞത് രണ്ട് തവണയെങ്കിലും ചായ കുടിക്കുന്നു. എന്നാൽ, തണുത്ത ചായ വീണ്ടും ചൂടാക്കി കഴിക്കുന്നത് ആരോ​ഗ്യത്തിന് അപകടകരമാണ്. പ്രത്യേകിച്ച് നാല് മണിക്കൂറിലധികം വെച്ച ശേഷം ചായ വീണ്ടും ചൂടാക്കുന്നത് ആരോഗ്യത്തിന് അപകടകരമാണ്. എന്തുകൊണ്ടെന്ന് അറിയാം.


COMMERCIAL BREAK
SCROLL TO CONTINUE READING

1. ബാക്ടീരിയ: ചായ അധികനേരം വയ്ക്കുമ്പോൾ ഫംഗസും ബാക്ടീരിയയും പോലുള്ള അണുക്കൾ വളരുകയും അത് ആരോഗ്യത്തിന് അപകടമാകുകയും ചെയ്യുന്നു.


2. ഭക്ഷ്യവിഷബാധയുടെ അപകടസാധ്യതകൾ: ചായയിലെ ബാക്ടീരിയകൾ, പ്രത്യേകിച്ച് പാൽ ചായയിൽ 41ഡിഗ്രി ഫാരൻഹീറ്റിനും 140 ഡിഗ്രി ഫാരൻഹീറ്റിനും ഇടയിൽ അതിവേഗം പെരുകുന്നു. ഇത് വീണ്ടും ചൂടാക്കുന്നത് അവയെ ഇല്ലാതാക്കില്ല. മാത്രമല്ല ഇത് കുടിക്കുന്നത് ഭക്ഷ്യവിഷബാധയ്ക്ക് കാരണമായേക്കാം.


3. പോഷകങ്ങളുടെ നഷ്ടം: ഹെർബൽ ടീ വീണ്ടും ചൂടാക്കുമ്പോൾ അതിന്റെ പോഷകങ്ങളും ധാതുക്കളും നഷ്ടപ്പെടും. അവശ്യ പോഷകങ്ങളും ഗുണം ചെയ്യുന്ന സംയുക്തങ്ങളും നശിപ്പിക്കപ്പെടുന്നു. വീണ്ടും ചൂടാക്കിയ ചായ പോഷകഗുണമില്ലാത്തതും ദോഷകരവുമാകുന്നു.


ALSO READ: Eye Health: കാഴ്ചശക്തി മെച്ചപ്പെടുത്താൻ ഈ ഭക്ഷണങ്ങൾ കഴിക്കാം... ജീവിതശൈലിയും പ്രധാനം


4. വയറ്റിലെ പ്രശ്നങ്ങൾ: തുടർച്ചയായി ചായ ചൂടാക്കുന്നത് വയറ്റിലെ അസ്വസ്ഥത, വയറിളക്കം, മലബന്ധം, ശരീരഭാരം വർധിക്കുന്നത്, ഓക്കാനം, മറ്റ് ദഹന പ്രശ്നങ്ങൾ എന്നിവയിലേക്ക് നയിച്ചേക്കാം.


എങ്ങനെ ശരിയായി ചായ ഉണ്ടാക്കാം


വെള്ളം തിളപ്പിച്ച് ചായ ഉണ്ടാക്കരുത്. പാലും പഞ്ചസാരയും തുടക്കത്തിൽ ചേർക്കുന്നത് ഒഴിവാക്കണം.


1. വെള്ളം തിളപ്പിച്ച് ചൂടിൽ നിന്ന് നീക്കം ചെയ്യുക.


2. ഇതിന് ശേഷം ചായ ഇലകൾ ചൂട് വെള്ളത്തിൽ 3-4 മിനിറ്റ് കുതിർത്ത് വയ്ക്കുക. 'ബ്രൂവിംഗ്' എന്നറിയപ്പെടുന്ന ഈ പ്രക്രിയ ചായയുടെ പോഷണവും സ്വാദും സുഗന്ധവും സംരക്ഷിക്കുന്നു. ചായയുടെ ഇല നേരിട്ട് വെള്ളത്തിലിട്ട് തിളപ്പിച്ചാൽ അവശ്യ പോഷകങ്ങൾ നഷ്ടപ്പെടും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.