സിങ്കിന്റെ കുറവ് സ്ത്രീകളുടെ പൊതുവായ ആരോഗ്യപ്രശ്നമായി മാറിയിരിക്കുകയാണ്. രോഗപ്രതിരോധ സംവിധാനത്തിന്റെ പ്രതികരണം, മുറിവ് ഉണക്കൽ മുതൽ കോശ വളർച്ചയും ഹോർമോൺ ഉൽപാദനവും വരെ വിവിധ ശാരീരിക പ്രവർത്തനങ്ങളിൽ നിർണായക പങ്ക് വഹിക്കുന്ന ഒരു അവശ്യ ധാതുവാണ് സിങ്ക്. സ്ത്രീകൾക്ക് അവരുടെ ഹോർമോൺ വ്യതിയാനങ്ങളും പ്രത്യുൽപാദന ആരോഗ്യവും മികച്ചതായി നിലനിർത്തുന്നതിന് സിങ്ക് ആവശ്യമാണ്. സിങ്കിന്റെ കുറവ് പലവിധത്തിൽ പ്രകടമാകാം. സിങ്കിന്റെ കുറവ് ശരീരത്തിൽ എന്തെല്ലാം മാറ്റങ്ങൾ പ്രകടമാക്കുമെന്ന് അറിയാം.


COMMERCIAL BREAK
SCROLL TO CONTINUE READING

ചർമ്മത്തിലെ മാറ്റങ്ങൾ: എക്‌സിമ പോലുള്ള ചർമ്മത്തിലെ മുറിവുകൾ, വായയ്ക്കും മൂക്കിനും ചുറ്റുമുള്ള തിണർപ്പ്, മന്ദഗതിയിലുള്ള മുറിവ് ഉണക്കൽ എന്നിവ സിങ്കിന്റെ കുറവിന്റെ സാധാരണ ലക്ഷണങ്ങളാണ്. ഈ ചർമ്മപ്രശ്നങ്ങൾ മോയ്സ്ചറൈസറുകൾ അല്ലെങ്കിൽ സ്റ്റിറോയിഡ് ക്രീമുകൾ പോലുള്ള സാധാരണ ചികിത്സകളോട് നന്നായി പ്രതികരിച്ചേക്കില്ല. ചർമ്മപ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് എല്ലായ്പ്പോഴും ഒരു ഡെർമറ്റോളജിസ്റ്റിനെ സമീപിക്കുന്നത് നല്ലതാണ്.


മുടി കൊഴിച്ചിൽ: മുടി കൊഴിച്ചിലിന്റെ പ്രധാന കാരണങ്ങളിലൊന്നാണ് സിങ്കിന്റെ അളവ് കുറയുന്നത്. സിങ്കിന്റെ കുറവ് മൂലം മുടി കൊഴിച്ചിൽ, നഖം പൊട്ടൽ എന്നിവ ഉണ്ടാകാം. മുടി വളർച്ചയിലും ഫോളിക്കിൾ ആരോഗ്യത്തിലും സിങ്ക് ഒരു പ്രധാന പങ്ക് വഹിക്കുന്നു. സിങ്കിന്റെ കുറവ് മുടിയുടെ വളർച്ചയെ മന്ദ​ഗതിയിലാക്കും.


പ്രത്യുത്പാദന പ്രശ്നങ്ങൾ: സ്ത്രീകളുടെ പ്രത്യുത്പാദന ആരോഗ്യത്തിൽ സിങ്ക് ഒരു പ്രധാന പങ്ക് വഹിക്കുന്നു. സിങ്കിന്റെ അളവ് കുറയുന്നത് ആർത്തവചക്രം, അണ്ഡോത്പാദനം, പ്രത്യുൽപാദനക്ഷമത എന്നിവയെ തടസപ്പെടുത്തും.


ക്ഷീണവും മൂഡ് മാറ്റങ്ങളും: സിങ്കിന്റെ കുറവ് ക്ഷീണം, ഊർജം കുറയുന്നത്, വിഷാദം എന്നിവയ്ക്ക് കാരണമാകും. ന്യൂറോ ട്രാൻസ്മിറ്റർ പ്രവർത്തനത്തിലും മസ്തിഷ്ക ആരോഗ്യത്തിലും സിങ്ക് വലിയ പങ്ക് വഹിക്കുന്നു.


ALSO READ: ഗ്ലൂക്കോസ് അളവ് നിയന്ത്രിക്കാം... പ്രമേഹത്തെ പ്രതിരോധിക്കാം... ഇക്കാര്യങ്ങൾ നിർബന്ധം


രോ​ഗങ്ങൾ ഭേദമാകാൻ സമയം കൂടുതൽ: കൊളാജൻ സമന്വയത്തിനും ടിഷ്യു നിർമാണത്തിനും സിങ്ക് സഹായിക്കുന്നു, ഇവ രണ്ടും മുറിവുണക്കുന്നതിന് നിർണായകമാണ്. സിങ്കിന്റെ അളവ് കുറയുമ്പോൾ, മുറിവുകൾ ഉണങ്ങാൻ കൂടുതൽ സമയമെടുക്കുകയും അണുബാധയ്ക്കുള്ള സാധ്യത കൂടുകയും ചെയ്യും.


ദുർബലമായ രോഗപ്രതിരോധ സംവിധാനം: ആരോഗ്യകരമായ രോഗപ്രതിരോധ സംവിധാനത്തിന് സിങ്ക് അത്യാവശ്യമാണ്, കാരണം ഇത് രോഗപ്രതിരോധ കോശങ്ങളുടെ ഉൽപാദനത്തെയും പ്രവർത്തനത്തെയും പിന്തുണയ്ക്കുന്നു. സിങ്കിന്റെ അഭാവം ജലദോഷം, പനി എന്നിവയുൾപ്പെടെയുള്ള അണുബാധകൾക്കുള്ള സാധ്യത വർധിപ്പിക്കും.


വിശപ്പും രുചിയും കുറയുന്നു: രുചി മനസ്സിലാക്കുന്നതിലും വിശപ്പ് നിയന്ത്രിക്കുന്നതിലും സിങ്ക് ഒരു പ്രധാന പങ്ക് വഹിക്കുന്നു. സിങ്കിന്റെ അളവ് കുറയുന്നത് രുചിയും മണവും കുറയുന്നതിന് കാരണമാകും, ഇത് വിശപ്പ് കുറയുന്നതിനും ശരീരഭാരം കുറയുന്നതിനും ഇടയാക്കും.


കാഴ്ച പ്രശ്നങ്ങൾ: നിശാന്ധതയും കാഴ്ചശക്തി കുറയുന്നതും സിങ്കിന്റെ കുറവുമായി ബന്ധപ്പെട്ടിരിക്കുന്നു. കാരണം, കണ്ണുകളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുന്ന മെലാനിൻ എന്ന പിഗ്മെന്റിന്റെ ഉത്പാദനത്തിന് സിങ്ക് അത്യാവശ്യമാണ്.


ഈ ലക്ഷണങ്ങൾ മറ്റ് അടിസ്ഥാന ആരോ​ഗ്യ അവസ്ഥകളാലും ഉണ്ടാകാം എന്നത് ശ്രദ്ധിക്കേണ്ടതാണ്. ശരിയായ രോഗനിർണയത്തിനും ആവശ്യമെങ്കിൽ തുടർ ചികിത്സയ്ക്കും ഒരു ഡോക്ടറെ സമീപിക്കുന്നത് നല്ലതാണ്. രോഗലക്ഷണങ്ങളെക്കുറിച്ച് അവബോധം ഉണ്ടായിരിക്കുന്നത് നേരത്തെ ചികിത്സ ലഭ്യമാക്കാൻ സഹായിക്കും. ഇതുകൂടാതെ, ആരോഗ്യകരമായ ഒരു ജീവിതശൈലിയും പ്രധാനമാണ്. ശരീരത്തിന്റെ പ്രവർത്തനത്തിൽ ഭക്ഷണക്രമം ഒരു പ്രധാന പങ്ക് വഹിക്കുന്നു, സിങ്ക് അടങ്ങിയ ഭക്ഷണക്രമം പാലിക്കേണ്ടത് പ്രധാനമാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.