ചൂട് ക്രമാതീതമായി വര്‍ധിച്ചുകൊണ്ടിരിക്കുമ്പോള്‍ അതിനൊപ്പം തന്നെ പല ആരോഗ്യ പ്രശ്നങ്ങളും വരുവാനുള്ള സാധ്യതയുമുണ്ട്. പക്ഷെ ചൂടിനെ മറികടക്കാനുള്ള വഴികള്‍ നേരത്തെ തന്നെ അറിയാമെങ്കില്‍ സുര്യാഘാതവും സൂര്യതാപവും ഏല്‍ക്കാതിരിക്കാന്‍ നമ്മെ സഹായിക്കും. ഇവിടെ കൊടുത്തിരിക്കുന്ന 5 ഭക്ഷണപദാര്‍ത്ഥങ്ങള്‍ വഴി നമ്മുടെ ശരിരത്തിനെ തണുപ്പിക്കാന്‍ സാധിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

*ഇലക്കറികളും പച്ചിലകളും



 


കൂടുതല്‍ പച്ചക്കറികള്‍ ഭക്ഷിക്കുന്നത് നമ്മുടെ ശരിരത്തിന് വളരെ ഗുണകരമാണ് കാരണം അതില്‍ 80 മുതല്‍ 95 ശതമാനം ജലാംശമുള്ളതിനാല്‍ ശരിരത്തിനെ തണുപ്പിക്കുകയും ചെയ്യും മാത്രവുമല്ല എളുപ്പത്തില്‍ ഭക്ഷിക്കാവുന്നതാണ് . 


*തക്കാളി



തക്കാളിയില്‍  94 ശതമാനം ജലാംശമുള്ളതിനാല്‍ ശരിരത്തിന് ആവശ്യമായ തണുപ്പ് ലഭിക്കുകയും ചെയ്യും.


*നാരങ്ങ



ലോകമെമ്പാടും ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന വസ്തുവാണ് നാരങ്ങ. ചൂട് കാലത്ത് നാരങ്ങവെള്ളം കുടിക്കുന്നത് ശരിരത്തിന് വളരെ ഗുണകരമാണ്. 


*തണ്ണിമത്തൻ



ചൂട് തുടങ്ങുമ്പോള്‍ തന്നെ നമ്മള്‍ ആശ്രയിക്കുന്ന പഴവര്‍ഗങ്ങളില്‍ ഒന്നാണ് തണ്ണിമത്തൻ. ജൂസായും അല്ലാതെയും കഴിക്കുന്നത്‌ ശരിരത്തിനെ തണുപ്പിക്കുന്നതിന് സഹായകരമാകും. 


*തേങ്ങാപാനീയം



കേരളം തെങ്ങിന്‍റെ നാടാണ്‌, ശരിരത്തിനെ തണുപ്പിക്കാന്‍  ഏറ്റവും എളുപ്പം കിട്ടാവുന്ന ജലപാനിയം തേങ്ങാവെള്ളം തന്നെയാണ്.