മലപ്പുറം: ഡിഫ്തീരിയ ബാധിച്ച് മലപ്പുറത്ത് ഒരാള്‍ കൂടി മരിച്ചു. ഡിഫ്‌തീരിയ രോഗ ലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്ന മലപ്പുറം പുളിക്കല്‍ സ്വദേശി മുഹമ്മദ് അഫ്‌സാഖാണ് (14) മരിച്ചത് മരിച്ചതെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. ഇന്നലെ രാത്രി  രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു.  മലപ്പുറം എ.എം.എച്ച്.എസ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

സ്കൂളിൽ ഒമ്പതാം ക്ളാസ് വിദ്യാർഥിയാണ് മുഹമ്മദ് അഫ്സാഖ്.കഴിഞ്ഞ ദിവസവും മലപ്പുറത്ത് ഡിഫ്തീരിയ ബാധിച്ച് 16 കാരന്‍ മരിച്ചിരുന്നു. താനൂര്‍ സ്വദേശി മുഹമ്മദ് അമീറാണ് മരിച്ചത്. നാല് ദിവസത്തോളം കോഴിക്കോട് മെഡിക്കല്‍ കൊളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അമീറിന് പ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടില്ലെന്നാണ് വിവരം. ഒരാള്‍ കൂടി ഡിഫ്തീരിയ സ്ഥിരീകരിച്ച് മെഡിക്കല്‍ കൊളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതോടെ മലപ്പുറത്ത് ഡിഫ്തീരിയ പേടി വര്‍ധിക്കുകയാണ്.


മലപ്പുറത്ത് ഡിഫ്തീരിയ ബാധയുണ്ടെന്ന ആശങ്കയെ തുടർന്ന് ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയിരുന്നു. എന്നാല്‍ പോലും പലരും പ്രതിരോധ കുത്തിവെപ്പിന് സഹകരിക്കാതെ അവഗണിക്കുകയാണ് ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷവും മലപ്പുറത്ത് ഡിഫ്തീരിയ ബാധിച്ച് രണ്ട് കുട്ടികള്‍ മരിച്ചിരുന്നു.