രീരവും മുടിയും പോലെ തന്നെ വൃത്തിയായി സൂക്ഷിക്കേണ്ട ഒന്നാണ് പല്ലുകള്‍. ദിവസവും രണ്ട് നേരമെങ്കിലും ബ്രഷ് ചെയ്ത് വായ വൃത്തിയായി സൂക്ഷിക്കണമെന്നാണ് ദന്തരോഗ വിദഗ്ധര്‍ നിര്‍ദേശിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കാരണം, വായ്ക്കകത്ത് കാണപ്പെടുന്ന പലതരം ബാക്ടീരിയകളെ നിയന്ത്രണത്തിലാക്കനാണിത്. അതുക്കൊണ്ട് തന്നെ പല്ലിന്‍റെ ആരോഗ്യത്തെ നിര്‍ണയിക്കുന്നതില്‍ ബ്രഷിന് പ്രധാന പങ്കാണുള്ളത്. 


ഒരു ബ്രഷ് എത്ര കാലം ഉപയോഗിക്കുന്നു എന്നതും ദന്താരോഗ്യത്തിലെ ഒഴിവാക്കാനാവാത്ത ഘടകമാണ്. ഒരു ബ്രഷ് ദീര്‍ഘകാലം ഉപയോഗിക്കുന്നത് പല്ലിന്‍റെ ആരോഗ്യത്തിന് നല്ലതല്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. 


ഓരോ മൂന്നുമാസം കൂടുമ്പോഴും ബ്രഷ് മാറ്റണം. ബ്രഷിന്‍റെ നാരുകള്‍ വിടര്‍ന്നു തുടങ്ങിയാല്‍ ബ്രഷ് മാറ്റാനുള്ള സമയമായി എന്ന് ഉറപ്പിക്കാം. 


കട്ടിയുള്ള ബ്രഷുകള്‍ മോണയുടെ ആരോഗ്യത്തിന് അത്ര യോജിച്ചതല്ല. ബ്രഷിന്‍റെ നാരുകള്‍ മൃദുവാകുന്നതാണ്‌ എപ്പോഴും നല്ലത്. അറ്റത്ത് ത്രികോണാകൃതിയുള്ള ബ്രഷ് ഉപയോഗിച്ചാല്‍ പല്ലിന്റെ ഉള്‍ഭാഗം കൂടി നന്നായി വൃത്തിയാക്കാന്‍ കഴിയും