തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുണ്ടോയെന്ന് കണ്ടെത്താന്‍ അത്യാധുനിക കിറ്റുമായി തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ ഇന്‍സ്റ്റിട്യൂട്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

10 മിനിറ്റ് കൊണ്ട് ഫലം ലഭിക്കുന്ന നൂറു ശതമാനം കൃത്യതയുള്ള കിറ്റാണ് ശ്രീചിത്ര വികസിപ്പിച്ചിട്ടുള്ളത്. 10 മിനിറ്റില്‍ ഫലം ലഭിക്കുന്ന പരിശോധന ലോകത്തില്‍ തന്നെ ഇതാദ്യമായാണ് എന്നവകാശപ്പെടുന്ന ശ്രീചിത്ര വ്യവാസിക അടിസ്ഥാനത്തില്‍ കിറ്റ്‌ ഉടന്‍ പുറത്തിറക്കും. 


കൊറോണ വൈറസ് പ്രതിരോധം ശക്തമാക്കിയിരിക്കുന്ന സാഹചര്യത്തിലാണ് ശ്രീചിത്രയുടെ നേട്ടം. നിലവില്‍, കൊറോണ വൈറസ് പരിശോധന നടത്തുന്ന പിഎസിആര്‍ പരിശോധനകളെക്കാള്‍ കൃത്യതയും വേഗതയും ഇതിനുണ്ട്. 


എന്‍ ജീന്‍ കണ്ടെത്തി നടത്തുന്ന പരിശോധനയിലൂടെ വൈറസിന്‍റെ രണ്ട് മേഖലകള്‍ കണ്ടെത്താനാകും. സാമ്പിള്‍ എടുക്കുന്നത് മുതല്‍ ഫലം വരുന്നത് വരെ വേണ്ടത് രണ്ട് മണിക്കൂറില്‍ താഴെ സമയം. 


ഒരു മെഷീനിലെ ഒരു  ബാച്ചില്‍ 30 സാമ്പിളുകള്‍ വരെ പരിശോധിക്കനാകുമെന്നു മാത്രമല്ല ഇതിന് ആയിരം രൂപയില്‍ താഴെയെ ചിലവുമുള്ളൂ. ACMR നിര്‍ദേശം അനുസരിച്ച് ആലപ്പുഴ വൈറോളജി ലാബില്‍ ഈ പരിശോധന നടത്തിയിരുന്നു. ഇതില്‍ 100 ശതമാനം കൃത്യതയാണ് രേഖപ്പെടുത്തിയത്.


നിര്‍മ്മാണത്തിനായി അഗാപ്പെ എന്നാ സ്വകാര്യ കമ്പനിയ്ക്ക് കിറ്റ്‌, RT ലാബ് മെഷീന്‍ എന്നിവ കൈമാറി കഴിഞ്ഞു. കിറ്റിന്റെ നിര്‍മ്മാണം വേഗത്തിലാക്കണമെന്ന് നീതി അയോഗ് നിര്‍ദേശിച്ചിട്ടുണ്ട്. രണ്ടാഴ്ചക്കകം ഈ കിറ്റ്‌ ഉപയോഗിച്ചുള്ള പരിശോധന തുടങ്ങനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.