രോഗ ലക്ഷണങ്ങള്‍ കാണിക്കാത്തവരില്‍ കോവിഡ്-19 വീണ്ടും വരാന്‍ സാധ്യത....!!
പ്രത്യേക രോഗലക്ഷണങ്ങള്‍ കാണിക്കാതെ സുഖം പ്രാപിച്ച കോവിഡ്-19 രോഗികളില്‍ വീണ്ടും രോഗം വരാന്‍ സാധ്യത... വൈറസിനെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രജ്ഞരാണ് ഇത്തരത്തിലൊരു നിരീക്ഷണത്തിലെത്തിയിരിക്കുന്നത്.
പ്രത്യേക രോഗലക്ഷണങ്ങള്‍ കാണിക്കാതെ സുഖം പ്രാപിച്ച കോവിഡ്-19 രോഗികളില്‍ വീണ്ടും രോഗം വരാന്‍ സാധ്യത... വൈറസിനെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രജ്ഞരാണ് ഇത്തരത്തിലൊരു നിരീക്ഷണത്തിലെത്തിയിരിക്കുന്നത്.
വീണ്ടും രോഗ൦ ബാധിക്കുന്നത് അവരുടെ ശരീരത്തില്‍ വൈറസിനെതിരെയുള്ള പ്രതിരോധ ശേഷി പൂര്‍ണമായി വികസിക്കാത്തതു കൊണ്ടാണെന്നാണ് പുതിയ കണ്ടെത്തല്‍.
കോവിഡിന്‍റെ ചെറിയ ലക്ഷണങ്ങള്‍ മാത്രം കാണിക്കുന്ന രോഗികളുടെ ശ്വസനനാളിയുടെ ഉപരിതലത്തിലുള്ള കോശങ്ങളില്‍ മാത്രമാണ് വൈറസ് പടരുന്നത്. അതുകൊണ്ടു തന്നെ വൈറസിനെ പ്രതിരോധിക്കാനുള്ള ആന്റിബോഡികള്‍ പൂര്‍ണമായി വികസിപ്പിക്കാന്‍ ശരീരത്തിന് സാധിക്കുന്നില്ലെന്നാണ് പഠനങ്ങള്‍ വഴി കണ്ടെത്താന്‍ കഴിഞ്ഞത് എന്നാണ് ഹോങ്കോ൦ഗ് യൂണിവേഴ്സിറ്റി പ്രഫസര്‍ ജോണ്‍ നിക്കോള്‍സ് പറഞ്ഞു.
“വൈറസ് പോലുള്ള രോഗം വരുത്തുന്ന അന്യവസ്തുക്കള്‍ ശരീരത്തിലെത്തുമ്പോള്‍ അവയെ പ്രതിരോധിക്കാന്‍ ശരീരം സ്വയം സജ്ജമാകും. അതിനായി ഉല്‍പാദിപ്പിക്കപ്പെടുന്ന ആന്റി ബോഡികള്‍ രോഗം ഭേദമായ ശേഷവും നമ്മുടെ ശരീരത്തില്‍ സജീവമായി തുടരും. അവ ശരീരത്തില്‍ ഒരു സംരക്ഷണ കവചം തീര്‍ക്കുകയും അതുവഴി വീണ്ടും അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും."അദ്ദേഹം പറഞ്ഞു.
'എന്നാല്‍ ചെറിയ രോഗലക്ഷണങ്ങള്‍ മാത്രം കാണിച്ച രോഗികളില്‍ നടത്തിയ ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ രോഗത്തെ തടുക്കാന്‍ ശേഷിയുള്ള ആന്‍ഡിബോഡി രൂപപ്പെടുന്നതായി കണ്ടില്ല. ഇത് വളരെ പ്രധാനപ്പെട്ടതാണ്. കാരണം ഈ രോഗികള്‍ക്ക് വീണ്ടും രോഗം വരാന്‍ സാധ്യതയുണ്ട്' , നിക്കോള്‍സ് അഭിപ്രായപ്പെട്ടു.
അതായത്, ഒരിക്കല്‍ നേരിയ തോതില്‍ രോഗ ബാധയുണ്ടായി സുഖപ്പെട്ടവര്‍ക്ക് രോഗ൦ വീണ്ടും വരാനുള്ള സാധ്യതയുണ്ടെന്നും അതിനാല്‍ പ്രതിരോധ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നുമാണ് ആദ്ദേഹം നല്‍കുന്ന മുന്നറിയിപ്പ് ....