മഴകാലം വന്നതോടെ കാസര്‍ഗോഡ് ജില്ലയില്‍ ഡെങ്കിപ്പനി ഉള്‍പ്പെടെ പല രോഗങ്ങളും പെരുകുന്നത് ആശങ്കയുണ്ടാക്കുന്നതാണ്. ഒരാഴ്ചയ്ക്കിടെ ഡെങ്കിപ്പനി മാത്രം ബാധിച്ച് മരിച്ചത് നാലുപേരാണ്. മഴക്കാലത്തിന് മുന്‍പ് ശുചീകരണം ഫലപ്രദമായി നടത്താത്തതാണ് ജില്ലയില്‍ ഇത്തവണ പകര്‍ച്ചപ്പനി വ്യാപകമാവാന്‍ കാരണം.


COMMERCIAL BREAK
SCROLL TO CONTINUE READING

മഴ ശക്തമായതോടെ കാസര്‍ഗോഡ് ജില്ലയില്‍ ഡെങ്കിപ്പനി ബാധിതരുടെ എണ്ണവും വര്‍ദ്ധിച്ചു തുടങ്ങി. ഇതുവരെ 44 പേരില്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. 400-ഓളം പേര്‍ നിരീക്ഷണത്തിലുമാണ്. ഡെങ്കിപ്പനി ബാധിച്ച് മംഗലാപുരത്ത് ചികിത്സയിലായിരുന്ന ബന്തടുക്ക സ്വദേശി വസന്തന്‍, കൊട്ടോടി സ്വദേശി സിബി ചാക്കോ എന്നിവര്‍ കഴിഞ്ഞ ദിവസം മരിച്ചതോടെ ജില്ലയില്‍ ഡെങ്കിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി. 


എലിപ്പനിയാണെന്ന സംശയത്തെ തുടര്‍ന്ന് രണ്ട് പേര്‍ നിരീക്ഷണത്തിലാണ്. മഴ തുടങ്ങിയ ശേഷം ആറായിരത്തിലേറെപേര്‍ പനി ബാധിച്ച് വിവിധ ആശുപത്രികളിലായി ചികിത്സ തേടി. ഡെങ്കിപനിയും മലമ്പനിയും പടരുന്ന സാഹചര്യത്തില്‍ ഡ്രൈഡേ ആചരിക്കാന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കി.


കഴിഞ്ഞ രണ്ട് മാസത്തിനിടയില്‍  ഡെങ്കിപനിയും മലമ്പനിയും കൂടാതെ 40 പേര്‍ക്ക് മലേറിയയും കണ്ടെത്തിയിട്ടുണ്ട്. അന്യസംസ്ഥാന തൊഴിലാളികളാണ് കൂടുതലായും പകര്‍ച്ചപ്പനിക്ക് ചികിത്സ തേടിയിരിക്കുന്നത്.   ചുറ്റുപാടുകള്‍ വൃത്തിയായി സൂക്ഷിക്കാത്തതും ശുചീകരണ പ്രവര്‍ത്തനങ്ങളിലെ അപാകതയും  ജില്ലയിലെ ആരോഗ്യവസ്ഥയെ തളര്‍ത്തുകയാണവല്ലാതെ ബാധിച്ചിരിക്കുകയാണ്.