വേനല്‍ തീക്ഷ്ണമാകുന്നതോടെ പലതരത്തിലുള്ള മൂത്രാശയപ്രശ്‌നങ്ങളുണ്ടാകാനുള്ള സാധ്യത കൂടും. അക്കൂട്ടത്തില്‍ വളരെ കരുതല്‍ വേണ്ട ഒന്നാണ് വൃക്കയിലെ കല്ലുകള്‍. 


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രതിവർഷം അഞ്ചുകോടി ആളുകളാണ് വൃക്കയിൽ കല്ല് (കിഡ്നി സ്റ്റോണ്‍) എന്ന പ്രശ്നവുമായി ചികിത്സ തേടുന്നത്. 


വൃക്കയിൽ കല്ലുണ്ടാക്കുന്നത് മൂത്രത്തിലെ രാസപദാർഥങ്ങളിൽ നിന്നും രൂപപ്പെടുന്ന കട്ടിയായ ഖരവസ്തുക്കളാണ്. 


വൃക്കകള്‍ക്ക് തകരാര്‍ സംഭവിക്കുന്നത് തുടക്കത്തിലേ അറിയാതെ പോകുന്നതാണ് അസുഖം ഗുരുതരമാക്കുന്നതും, വൃക്കകള്‍ പ്രവര്‍ത്തനരഹിതമാകുന്നതിലേക്കും നയിക്കുന്നത്.


ഭക്ഷണത്തിൽ ക്രമീകരണം കൊണ്ടുവന്നാൽ ഈ വേദനയെ മറികടക്കാനാകും. വൃക്കയിൽ കല്ലുണ്ടെങ്കിൽ ഭക്ഷണത്തിൽ കരുതൽ വേണം.  


നാടന്‍ ഭക്ഷണത്തിലൂടെ തന്നെ നമുക്ക് ഇത്തരം പ്രശ്‌നം പരിഹരിക്കാവുന്നതാണ്. അത്തരത്തിലുളള ഒരു ഭക്ഷണമാണ് വാഴപ്പിണ്ടി. 


വാഴപ്പിണ്ടി വൃക്കയിലെ കല്ല് പരിഹരിക്കാനുള്ള പ്രധാന മാര്‍ഗ്ഗങ്ങളിലൊന്നാണ്. ഇതിന്‍റെ ജ്യൂസ് കഴിയ്ക്കുന്നതും ഭക്ഷണത്തില്‍ കൂടുതല്‍ വാഴപ്പിണ്ടി വിഭവങ്ങള്‍ ഉള്‍പ്പെടുത്തുന്നതും എന്തുകൊണ്ടും നല്ലതാണ്. 


വാഴപ്പിണ്ടി ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത് മൂത്രാശയത്തിലെ കല്ല് പ്രതിരോധിക്കാനുള്ള പ്രധാന മാര്‍ഗ്ഗമാണ്. 


പിത്താശയത്തില്‍ കല്ലുണ്ടായാല്‍ അതിന്‍റെ വലുപ്പം കുറയ്ക്കാനും കല്ല് നീക്കം ചെയ്യാനും ആഴ്ചയില്‍ രണ്ടുതവണയെങ്കിലും വാഴപ്പിണ്ടി കഴിച്ചാല്‍ മതി.


മാത്രമല്ല, വാഴപ്പിണ്ടി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കും. അങ്ങനെ പ്രമേഹത്തെ നിയന്ത്രിക്കാനും സാധിക്കും.


ധാരാളം നാരുകള്‍ അടങ്ങിയ ഭക്ഷണമായ വാഴപ്പിണ്ടി ഭാരം കുറയ്ക്കാന്‍ അത്യുത്തമമാണ്. 
വാഴപ്പിണ്ടി ജ്യൂസ് കുടിച്ചാല്‍ ഹൈപ്പര്‍ അസിഡിറ്റിയുടെ പ്രശ്‌നം ഇല്ലാതാക്കാം. 


വാഴപ്പിണ്ടി ജ്യൂസ് കുടിക്കുന്നത് മൂത്രനാളിയില്‍ അണുബാധയുണ്ടാകാതെ സൂക്ഷിക്കാന്‍ ഏറെ ഗുണം ചെയ്യും. 


വാഴപ്പിണ്ടികളില്‍ കലോറി കുറവും നാരുകളുടെ അംശം കൂടുതലുമുണ്ട്. ഈ നാരുകളുടെ അംശം ശരീരത്തില്‍ നിന്ന് കൊഴുപ്പിനെ പുറന്തള്ളും.