മലപ്പുറം ജില്ലയില്‍ ഡിഫ്ത്തീരിയ രോഗം പെരുകുന്നു
ഡിഫ്ത്തീരിയ രോഗം പെരുകുന്ന മലപ്പുറം ജില്ലയില്‍ മൂന്ന് പേര്‍ക്ക് കൂടി ഡിഫ്ത്തീരിയ സ്ഥിരീകരിച്ചു. മുഹമ്മദ് ആഷിഖ് (12), നിദാ ഫാത്തിമ (12), ഫാത്തിമ ജുമൈല എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മൂന്ന് പേരും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഇപ്പോള്‍ നിരീക്ഷണത്തിലാണ്. ഇതോടെ ഒരു മാസത്തിനുള്ളില്‍ മലപ്പുറത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന ഡിഫ്ത്തീരിയ ബാധിതരുടെ എണ്ണം വര്‍ധിച്ചിരിക്കുകയാണ്.
അതേസമയം ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ആരോഗ്യവകുപ്പ് കര്‍മ്മപദ്ധതി തയ്യാറാക്കി. രണ്ടാഴ്ചക്കകം കുത്തിവെയ്പ്പ് എടുക്കാത്ത മുഴുവന് പേര്‍ക്കും വാക്‌സിനേഷന്‍ നല്‍കും. ഡിഫ്ത്തീരിയക്കെതിരായ പ്രതിരോധ കുത്തിവെയ്പ്പിനെ ലാഘവത്തോടെ കണ്ട മനോഭാവത്തിന് മാറ്റമുണ്ടായതായി ആരോഗ്യവകുപ്പ് വിളിച്ച് ചേര്‍ത്ത യോഗം വിലയിരുത്തി. വരുന്ന രണ്ടാഴ്ചക്കുള്ളില്‍ ജില്ലയിലെ കുത്തിവെയ്‌പ്പെടുക്കാത്ത മുഴുവന്‍ പേര്‍ക്കും വാക്‌സിനേഷന്‍ നല്‍കാന് തീരുമാനമായി.