എപ്പൊഴും വ്യായാമവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചെയ്യുന്നത് ശരീരത്തിന്  ഉന്മേഷം പകരുകയും ആരോഗ്യവാനായി ഇരിക്കുവാന്‍ സഹായിക്കുകയും ചെയ്യും.സ്ഥിരമായി വ്യായാമം ചെയ്യുന്നത് തലച്ചോറിനെ ഉണര്‍ത്തുക മാത്രമല്ല ഓര്‍മക്കുറവ് ഇല്ലാതാക്കാനും സഹായിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

 എലികളില്‍ നടത്തിയ പുതിയ പഠനങ്ങൾ  സൂചിപ്പിക്കുന്നത് സ്ഥിരമായി വ്യായാമം ചെയ്യുന്നതിലൂടെ തലച്ചോറിനെ ഉണര്‍ത്തുന്നതിന് ആവശ്യമായ കീ പ്രോട്ടീന്‍റെ ഉത്‌പാദനം മെച്ചപ്പെടുത്തുകയും  അതുപോലെ തന്നെ ഞരമ്പ് രോഗങ്ങൾ ഉണ്ടാവാനുള്ള സാധ്യതയും കുറയ്ക്കും.


എലികളില്‍ നടത്തിയ പഠനത്തില്‍ കണ്ടത്  കൃത്യസമയത്തുള്ള അവരുടെ  വ്യായാമശൈലിയില്‍  ചില രാസവസ്തുക്കൾ സ്വാഭാവികമായും തലച്ചോറില്‍ ഉത്ഭവിക്കുന്നു. അതുവഴി തലച്ചോറില്‍ ബിഡിഎന്‍എഫിന്‍റെ ഉത്‌പാദനത്തിന് തുടക്കമിടുകയും ചെയ്യും. ബിഡിഎന്‍എഫിനെ 'മിറാക്കിള്‍ ഗ്രോ' എന്നും വിളിക്കാം. ബി.ഡി.എന്‍.എഫ് നാഡി കോശങ്ങളുടെയും ബുദ്ധിയുടെയും വളര്‍ച്ചയ്ക്ക് ആവശ്യമായ ഘടകമാണ്.


കൂട്ടില്‍ ഓടി നടക്കാന്‍ അനുവദിച്ച എലികളുടെ തലച്ചോറിനെയും , ഓടാന്‍ അനുവദിക്കാത്ത എലികളുടെ തലച്ചോറിനെയും ഒരു മാസം താരതമ്യം ചെയ്ത ശേഷമാണ് പഠന റിപ്പോര്‍ട്ട്‌ ജേണൽ ഇലൈഫില്‍ ഓൺലൈനായി  പ്രസിദ്ധീകരിച്ചത്.