മദ്യപാനം അല്‍പ്പമായാല്‍ പോലും അർബുദം ഉണ്ടാക്കുമെന്നു പുതിയ പഠനം. ഇതോടെ വളരെ കുറഞ്ഞ അളവില്‍ മദ്യപിക്കുന്നത് ഹൃദയരോഗങ്ങൾക്കെതിരെ സംരക്ഷണം നൽകുമെന്ന വാദം തെറ്റാണെന്നു തെളിഞ്ഞു. അമിതമദ്യപാനികൾക്കാണ് രോഗസാധ്യത കൂടുതലെങ്കിലും കുറഞ്ഞ അളവിൽ മദ്യപിക്കുന്നവരും സൂക്ഷിക്കണമെന്നു പുതിയ പഠനം മുന്നറിയിപ്പു നൽകുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ന്യൂസിലൻഡിലെ ഒടോഗോ സർവകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്. 2012ൽ മാത്രം അഞ്ചുലക്ഷത്തോളം പേരാണ് അർബുദം ബാധിച്ചു മരിച്ചത്. ഈ പഠനം അഡിക്ഷൻ ജേണലില്‍  പ്രസിദ്ധീകരിച്ചിട്ടുണ്ട്.മദ്യോപയോഗം വഴി  അന്നനാളം, ശ്വാസനാളം, ഓറോഫാരിക്സ്, കരൾ, വൻകുടൽ, സ്തനം, മലദ്വാരം എന്നി ഏഴു ശരീരഭാഗങ്ങളിൽ അർബുദം വരാൻ  കാരണമാകും.


കഴിഞ്ഞ പത്തു വർഷമായി വേൾഡ് കാൻസർ റിസേർച്ച് ഫണ്ട്, അമേരിക്കൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാൻസർ റിസേർച്ച്, ഇന്റർനാഷണൽ ഏജൻസി ഫോർ റിസേർച്ച് ഓൺ കാൻസർ, ദ് ഗ്ലോബൽ ബർഡൻ ഓഫ് ഡിസീസ് ആൽക്കഹോൾ ഗ്രൂപ്പ് എന്നീ സ്ഥാപനങ്ങൾ നടത്തിയ അവലോകനങ്ങളിൽ നിന്നും ഈ അടുത്ത കാലത്ത് ഒടാഗോ സർവകലാശാലയിലെ ഗവേഷകർ നടത്തിയ മെറ്റാ അനലിസിസിൽ നിന്നുമാണ് മദ്യോപയോഗം അർബുദത്തിനു കാരണമാകുമെന്ന് കണ്ടെത്തിയത്.