നിസ്സാരക്കാരനല്ല പ്രമേഹ൦!!
പ്രമേഹത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തക ആതിരയുടെ പ്രത്യേക കുറിപ്പ്.
പ്രമേഹം എന്നത് ഒരസുഖം മാത്രമല്ല മറിച്ച് ശരീരത്തിന്‍റെ എല്ലാ പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്ന ഒരവസ്ഥയാണ്.
രക്തത്തില്‍ ഗ്ലൂക്കോസിന്‍റെ അളവ് ക്രമാതീതമായി കൂടുകയും ശരീരത്തിന് ഗ്ലൂക്കോസിന്‍റെ അളവ് നിയന്ത്രിക്കാന്‍ കഴിയാതാവുകയും ചെയ്യുന്ന അവസ്ഥയെയാണ് പ്രമേഹം.
പണ്ടുകാലങ്ങളിൽ മുതിർന്നവരിൽ മാത്രം കാണപ്പെട്ടിരുന്ന ഈ രോഗം കൗമാരക്കാരിലും യുവാക്കളിലും ഇന്ന് വ്യാപകമായി കണ്ടുവരുന്നു.
ജീവിതശൈലിയിലെ പ്രശ്നങ്ങൾ മൂലമുണ്ടാകുന്ന മഹാരോഗങ്ങളിലൊന്നാണ് പ്രമേഹം. ലോകത്ത് ഇന്ന് ഏറ്റവുമധികം പരീക്ഷണനിരീക്ഷണങ്ങൾ നടക്കുന്ന ചികിത്സാമേഖലകളിലൊന്ന് പ്രമേഹത്തിന്‍റേതാണെന്നു പറയാം.
അനുദിനമെന്നോണം പുതിയ മരുന്നുകളും രോഗത്തെക്കുറിച്ചുള്ള പുതിയ പുതിയ കാഴ്ചപ്പാടുകളും വന്നുകൊണ്ടിരിക്കുന്നു ഇപ്പോൾ.
പ്രമേഹത്തിന്‍റെ പ്രധാന കാരണങ്ങൾ അറിയാം
1.സമീകൃതമായ ആഹാരമാണ് ആരോഗ്യരക്ഷയ്ക്ക് ആവശ്യം. മധുരം, പുളി, ഉപ്പ്, എരിവ്, കയ്പ്, ചവർപ്പ് എന്നീ രസങ്ങളുള്ള പദാർത്ഥങ്ങളുടെ സമീകരിച്ചുള്ള ഉപയോഗമാണ് വേണ്ടത്. മധുരം, ഉപ്പ്, പുളി എന്നീ രസങ്ങൾ കൂടുതൽ ഉപയോഗിക്കുന്നത് പ്രമേഹ കാരണമാകുന്നു.
2. ക്രമരഹിതമായ ആഹാരരീതി പ്രമേഹത്തിന്‍റെ പ്രധാന കാരണങ്ങളിൽ ഒന്നാണ്.
3. അലസജീവിതം, വ്യായാമക്കുറവ്, കൃത്യമല്ലാത്ത ഉറക്കം, ക്രമരഹിതമായ ലൈംഗിക ജീവിതം എന്നിവയും പ്രമേഹത്തിലേക്ക് നയിക്കുന്നു.
4. അമിത ഭാരമുള്ളവർക്ക് പ്രമേഹം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
5. വിളവെടുപ്പ് കഴിഞ്ഞ ഉടൻ ഉപയോഗിക്കുന്ന അരി, ഗോതമ്പ്, പയറ്, ഉഴുന്ന് തുടങ്ങിയ ധാന്യങ്ങൾ, പാൽ, പാൽ ഉത്പന്നങ്ങൾ, ഐസ്ക്രീം, ചോക്കലേറ്റ്, മത്സ്യമാംസങ്ങൾ, മരച്ചീനി, ഉരുളക്കിഴങ്ങ് എന്നിവ കൂടുതൽ ഉപയോഗിക്കരുത്.
പോഷണമൂല്യത്തേക്കാൾ ഉപരി മറ്റ് ഘടകങ്ങൾക്ക് മൂൻതൂക്കം നൽകി തയ്യാറാക്കി വിപണിയിൽ എത്തുന്ന ആഹാരപദാർത്ഥങ്ങളുടെ ഉപയോഗവും പ്രശ്നകാരണമാണ്.
ഇത്തരത്തിലുള്ള ആഹാരങ്ങൾ ശരീരപോഷണത്തിന് ആവശ്യമുള്ള ഘടകങ്ങളേക്കാൾ ഉത്പാദിപ്പിക്കുന്നത് ശരീരകോശങ്ങൾക്ക് ഹാനി ഉണ്ടാക്കുന്ന മലിനാംശങ്ങളാണ്. ഇത് പ്രമേഹത്തിന് കാരണമാകും.
6. പ്രമേഹത്തിന്‍റെ കാര്യത്തിൽ പാരമ്പര്യം പ്രധാനമാണ്. അച്ഛനും അമ്മയും പ്രമേഹം ഉള്ളവരാണെങ്കിൽ രോഗം വരാനുള്ള സാധ്യത കൂടുതലാണ്. മറ്റ് ജീവിതസാഹചര്യങ്ങൾ ഇതിന് ആക്കം കൂട്ടുന്നു.
പ്രമേഹം ലക്ഷണങ്ങൾ.
കഠിനമായ ക്ഷീണം, ശരീരഭാരം കുറയുക, അമിതമായ ദാഹം, വിശപ്പ്, കൂടെക്കൂടെ മൂത്രമൊഴിക്കാൻ തോന്നുക, രാ ത്രിയിൽ മൂന്ന് – നാലു തവണ മൂത്രമൊഴിക്കുക, മുറിവുകൾ ഉണങ്ങാതിരിക്കുക ഇവയാണ് പ്രമേഹത്തിന്‍റെ ഏറ്റവും പ്ര ധാനപ്പെട്ട ആദ്യഘട്ടത്തിലെ സൂചനകൾ അഥവാ ആദ്യ ലക്ഷണങ്ങൾ.
എന്നാൽ പ്രമേഹരോഗത്തിന്റെ കാര്യത്തിൽ സാധാരണഗതിയിൽ മിക്കയാളുകൾക്കും തുടക്കത്തിൽ ഈ സൂചനകൾ പ്രകടമായെന്നു വരില്ല. 20 ശതമാനം പേരിലേ ഈ ലക്ഷണങ്ങൾ ആദ്യഘട്ടത്തിൽ പ്രകടമാകാറുള്ളൂ.
ബാക്കി 80 ശതമാനം പേരിലും തുടക്ക ഘട്ടങ്ങളിൽ കാര്യമായ ലക്ഷണ ങ്ങൾ കാണാറില്ല.അഞ്ചു മുതൽ 10 വർഷക്കാലം വരെ, പ്രമേഹം ഉണ്ടെങ്കിലും അതിന്റെ ഗുരുതരമായ ലക്ഷണങ്ങളിലേക്കു വരാതെയിരിക്കാം.
പിന്നീട് കാഴ്ചയ്ക്കു മങ്ങൽ പോലെ എന്തെങ്കിലും ഗൗരവമേറിയ പ്രശ്നങ്ങളുമായി ഡോക്ടറെ സമീപിക്കുമ്പോഴാകും രക്തപരിശോധനയിലൂടെ രോഗത്തിന്റെ സാന്നിധ്യം തിരിച്ചറിയുന്നത്.
വല്ലാത്ത മെലിച്ചിൽ, അമിതദാഹം, കൂടുതലായി മൂത്രമൊഴിക്കാൻ തോന്നുക ഈ സൂചനകൾ അനുഭവപ്പെട്ടാൽ ഉടനെ തന്നെ പ്രമേഹം ഉണ്ടോയെന്ന് ഫിസിഷ്യനെ കണ്ട് പരിശോധിച്ചറിയണം.
പ്രമേഹം കൂടതലാകുമ്പോൾ കൈയ്ക്കും കാലിനും പെരുപ്പ്. പുകച്ചിൽ, കണ്ണിന്റെ കാഴ്ച മങ്ങുക, നടക്കുമ്പോൾ കിതപ്പ്, കാലിൽ നീര് തുടങ്ങിയ ഗൗ രവമേറിയ ലക്ഷണങ്ങൾ പ്രകടമാകുന്നു.
ഏറ്റവും മൂർച്ഛിച്ച ഘട്ടത്തിൽ കിഡ്നിക്ക് തകരാറ്, മൂത്രത്തിൽ യൂറിയയുടെ അംശം, ഒാർമ ശക്തി കുറയുക തുടങ്ങി, ഡയബറ്റിക് കോമ പോലുള്ള അവസ്ഥയിലേക്ക് വരെ കടന്ന് രോഗിയുടെ ജീവനു തന്നെ അപകടമായി മാറുന്നു.
തുടക്കത്തിലേ കണ്ടെത്തിയാൽ നിയന്ത്രിച്ചു നിർത്താവുന്ന രോഗമാണ് പ്രമേഹം. ടൈപ് 2 ഡയബറ്റിസ് ആണ് സാധാരണ ഗതിയിൽ മിക്കയാളുകളിലും കണ്ടു വരുന്നത്. ടൈപ് 1 കുട്ടികളിൽ കണ്ടുവരുന്ന തരം പ്രമേഹമാണ്.
ജെസ്റ്റേഷനൽ ഡയബറ്റിസ് ഗർഭിണികളിൽ കണ്ടു വരുന്ന പ്രമേഹമാണ്. 25 വയസ്സിനു മുകളിൽ ഉള്ളവർക്കാണ് ടൈപ് 2 ഡയബറ്റിസ് കണ്ടു വരുന്നത്.
ഫാസ്റ്റിങ് അവസ്ഥയിൽ രക്തത്തിലെ പഞ്ചസാരയുടെ നില 90– 120 ആയിരിക്കുന്നതാണ് നോർമൽ. 120 നു മുകളിലായി ഫാസ്റ്റിങ് അവസ്ഥയിെല ഷുഗറിന്റെ നില വന്നാൽ പ്രമേഹമുണ്ട്.
ഷുഗർ 90 നു താഴെ വരുന്നതും ആരോഗ്യകരമല്ല. എങ്കിലും 70 വരെ താണാലും കുഴപ്പമില്ലെന്നു കരുതുന്നു. ഭക്ഷണശേഷം രണ്ട് മണിക്കൂറിലുള്ള ബ്ല്ഡ് ഷുഗർ നില 110– 160 ആയിരിക്കണം.
രക്തത്തിലെ ഷുഗറിന്റെ ആവറേജ് നില (കഴിഞ്ഞ മൂന്ന് മാസത്തിലെ നില) കണ്ടു പിടിക്കുന്ന എച്ച്ബി എ വൺ സി ടസ്റ്റ് ഉണ്ട്.
ഇതിലൂടെ ടൈപ്പ് 2 ഡയബറ്റിസ്, പ്രീ ഡയബറ്റിസ് ഇവ തിരിച്ചറിയാൻ സാധിക്കും. 6. 5 നു മുകളിൽ ഈ റീഡിങ് വന്നാൽ പ്രമേഹം ഉണ്ടെന്നാണ് അർഥം. 5.7 മുതൽ 6. 4 ശതമാനം വരെ റീഡിങ് വന്നാൽ പ്രീ ഡയബറ്റിക് ഘട്ടമാണ്.
കൃത്യമായ രീതിയിലുള്ള ഭക്ഷണ ക്രമങ്ങളും വ്യായാമങ്ങളും നടത്തിയാൽ തന്നെ ഇതുപോലുള്ള പല രോഗങ്ങളെയും നമുക്ക് പമ്പ കടത്താം. സൂക്ഷിച്ചാൽ ദുഖിക്കേണ്ട