ഈ ഭക്ഷണപദാര്‍ഥങ്ങളിലൂടെ കൊളസ്ട്രോള്‍ നിയന്ത്രിക്കാം
രക്തത്തിലും കോശഭിത്തികളിലും ശരീരകലകളിലും കാണപ്പെടുന്ന മെഴുക് പോലുള്ള കൊഴുപ്പാണ് കൊളസ്ട്രോള്‍. ശരീരത്തില്‍ നിരവധി കൊഴുപ്പ് ഘടകങ്ങള്‍ ഉണ്ടെങ്കിലും അളവ് ക്രമാതീതമായി വര്‍ധിക്കുന്നതിലൂടെ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കുന്നതില്‍ പ്രധാനി കൊളസ്ട്രോള്‍ ആണ്. എന്നാല്‍, ചില ആരോഗ്യ ഗുണങ്ങളുള്ള ഭക്ഷണങ്ങള്‍ കൂടി നമ്മള്‍ കഴിക്കുകയാണെങ്കില്‍ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ കഴിയാവുന്നതാണ്. ഏതൊക്കെയാണെന്ന് നോക്കാം.
* ഒലിവ് എണ്ണ
സൌന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ ഒലിവ് എണ്ണ ഉപയോഗിക്കുന്നതു പോലെ നമ്മുടെ പാചകത്തിലും ഉപയോഗിക്കാവുന്നതാണ് കാരണം ഇത് കൊളസ്‌ട്രോളിന്‍റെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്നു.
ഇതിലെ മോണോഅണ്‍സാറ്റുറേറ്റഡ് ഫാറ്റ് ഘടകം മോശം കൊളസ്‌ട്രോള്‍ അളവിനെ നിയന്ത്രിക്കുന്നു. കൂടാതെ, നല്ല കൊളസ്‌ട്രോളിന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഹൃദയസംബന്ധിയായ അസുഖങ്ങളെ പ്രതിരോധിക്കാന്‍ നല്ല കൊളസ്‌ട്രോളുകള്‍ സഹായിക്കുന്നു.
* വെളുത്തുള്ളി
രക്തത്തിലെ ട്രൈഗ്ളിസറൈഡുകളും അതുവഴി മൊത്തം കൊളസ്ട്രോളും കുറക്കാന്‍ വെളുത്തുള്ളിക്ക് കഴിവുണ്ട്. രക്തകുഴലുകളില്‍ പാടകള്‍ രൂപം കൊള്ളാനുള്ള സാധ്യതയും ഇതുവഴി കുറയുന്നു.
* ബദാം പരിപ്പ്
ബദാമിന് കൊളസ്‌ട്രോള്‍ കുറയ്ക്കാനുള്ള കഴിവുണ്ട്. ബദാം കഴിച്ചാല്‍ ചീത്ത കൊളസ്‌ട്രോള്‍ കുറഞ്ഞ് ശരീരത്തിനാവശ്യമായ നല്ല കൊള്‌സ്‌ട്രോള്‍ കൂടുകയും കുടവയര്‍ കുറയുകയും ചെയ്യും.
* മീന്‍
മീന്‍ നോണ്‍ വെജ് പ്രിയമുള്ളവര്‍ക്ക് ഇറച്ചി കുറച്ച് മീന്‍ കഴിയ്ക്കാം. ഇതിലെ ഒമേഗ ത്രീ ഫാറ്റി ആസിഡ് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ നല്ലതാണ്. മീന്‍ വറുത്തു കഴിയ്ക്കാതെ കറിയായോ, ബേക്കിംഗ്, ഗ്രില്ലിംഗ് വഴികളോ ഉപയോഗിയ്ക്കാം.
* അവോക്കാഡോ, ബ്ലൂബെറി
ചീത്ത കൊളസ്‌ട്രോള്‍ കളയാന്‍ അവോക്കാഡോ, ബ്ലൂബെറി എന്നിവ നല്ലതാണ്.
* ഓട്സ്
ഓട്ട്സ് പ്രഭാത ഭക്ഷണമായി ഒരു പാത്രം ഓട്സ് കഴിക്കുന്നത് നല്ലതാണ്. ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കി നല്ല കൊളസ്ട്രോൾ ഉത്പാദിപ്പിക്കാൻ ഓട്സിന് കഴിവുണ്ട്.