ന്യൂഡല്‍ഹി: ഇന്ത്യയിലെ മൂനില്‍ രണ്ട് ആളുകളില്‍ ആന്‍റി ബയോട്ടിക് മരുന്നുകളെ പ്രതിരോധിക്കാനുള്ള ശേഷി കണ്ടെത്തിയതായി ഗവേഷകര്‍. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 


ഇതോടെ, ഇന്ത്യക്കാരില്‍ ആന്‍റി ബയോട്ടിക് മരുന്നുകള്‍ ഫലിക്കാതെ വരുമെന്നാണ് റിപ്പോര്‍ട്ട്.


ഒരു മാസമായി ആന്‍റി ബയോട്ടിക് മരുന്നുകള്‍ കഴിക്കാത്തതും തീരാവ്യാധിയില്ലാത്തതുമായ 207 പേരുടെ സാമ്പിളുകള്‍ ഉപയോഗിച്ചാണ് പഠനം നടത്തിയത്. 


ആന്‍റിബയോട്ടിക്കുകള്‍ ഇല്ലാതെ തന്നെ രോഗങ്ങളെ ചെറുക്കാനുള്ള ശേഷി ഇവരില്‍ 139 പേരും പ്രകടിപ്പിച്ചു.


സെഫാലോസ്ഫോറിന്‍സ്, ഫ്ളൂറോക്വിനോലനസ് എന്നീ മരുന്നുകളാണ് ഏറ്റവും എളുപ്പത്തില്‍ ഇന്ത്യക്കാര്‍ക്ക് ചെറുത്ത് നില്‍ക്കാന്‍ കഴിയുന്നത്. 


ഈ കണ്ടെത്തലുകള്‍ ഒരു താക്കീതായി കണക്കാക്കണമെന്നാണ് പഠനത്തിന് നേതൃത്വം നല്‍കിയ ഡോ. പല്ലബ് റെ പറയുന്നത്.


അമിതമായി ആന്‍റിബയോട്ടിക്കുകള്‍ കഴിക്കുന്നവര്‍ അവരുടെ ദഹനവ്യവസ്ഥയില്‍ ഈ മരുന്നുകളെ ചെറുക്കാനുള്ള ഒരു സംവിധാനം സ്വയമേവ തയാറാക്കിയിട്ടുണ്ടാകും. 


ഈ പ്രതിരോധത്തില്‍ മരുന്നിന് ഒന്നും ചെയ്യാന്‍ കഴിയില്ല. ഒരുപക്ഷേ ഇത് തുടര്‍ന്നാല്‍ ഏറ്റവും വീര്യമുള്ള മരുന്നും ഫലം ചെയ്യാതെ വരും.