അന്താരാഷ്ട്ര യോഗാദിനം 100 രാജ്യങ്ങളില്‍ ആഘോഷിക്കാനൊരുങ്ങി ആര്‍ട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷന്‍
അന്താരാഷ്ട്ര യോഗാദിനത്തോടനുബന്ധിച്ച് 100 രാജ്യങ്ങളില്‍ ആഘോഷിക്കാനൊരുങ്ങി ആര്‍ട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷന്‍. യോഗ ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കര്‍ യൂറോപ്യന്‍ പാര്‍ലമെന്റില്‍ അംഗങ്ങള്‍ക്ക് യോഗ രീതികള്‍ കാണിച്ചു കൊടുത്തുകൊണ്ടാണ് ആര്‍ട്ട് ഓഫ് ലിവിംഗ് അന്താരാഷ്ട്ര യോഗാചരണത്തിന്‍റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിക്കുക. ജൂണ്‍ 21നാണ് അന്താരാഷ്ട്ര യോഗാദിനം.
ന്യൂഡല്‍ഹി: അന്താരാഷ്ട്ര യോഗാദിനത്തോടനുബന്ധിച്ച് 100 രാജ്യങ്ങളില്‍ ആഘോഷിക്കാനൊരുങ്ങി ആര്‍ട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷന്‍. യോഗ ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കര്‍ യൂറോപ്യന്‍ പാര്‍ലമെന്റില്‍ അംഗങ്ങള്‍ക്ക് യോഗ രീതികള്‍ കാണിച്ചു കൊടുത്തുകൊണ്ടാണ് ആര്‍ട്ട് ഓഫ് ലിവിംഗ് അന്താരാഷ്ട്ര യോഗാചരണത്തിന്‍റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിക്കുക. ജൂണ്‍ 21നാണ് അന്താരാഷ്ട്ര യോഗാദിനം.
ഇതിനു പുറമേ വാഷിംഗ്ടണ്‍, ബോസ്റ്റണ്‍, കൊളംബസ്, സാന്‍ഫ്രാന്‍സിസ്‌കോ, പോര്‍ട്ട്‌ലന്റ് എന്നിവിടങ്ങളില്‍ ശ്രീ ശ്രീ രവിശങ്കര്‍ സുദര്‍ശന ക്രിയ, യോഗ, ധ്യാനം എന്നിവയും സംഘടിപ്പിക്കും. മുംബൈയിലാണ് കഴിഞ്ഞ ദിവസം അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ഡല്‍ഹിയില്‍ നടക്കുന്ന യോഗാദിനാചരണത്തില്‍ 20,000ത്തോളം പേരും മുംബൈയില്‍ നടത്തുന്ന ചടങ്ങില്‍ 17000ത്തോളം പേരും പങ്കെടുക്കുമെന്നാണ് ഫൗണ്ടേഷന്‍ പ്രതീക്ഷിക്കുന്നത്.