കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ച ലോക്ക് ഡൌണ്‍  25 ദിവസങ്ങള്‍ പിന്നിടുകയാണ്. നിരവധി പാചക ചലഞ്ചുകളാണ് ഈ കാലയളവില്‍ സോഷ്യല്‍ മീഡിയ കീഴടക്കിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

അതില്‍ ഏറ്റവും ശ്രദ്ധയാര്‍ജ്ജിച്ച രണ്ട് ഐറ്റമാണ് ഡാല്‍ഗൊന കോഫിയും ചക്കക്കുരു ഷേക്കും. നിരവധി പേരാണ് ഇവ പരീക്ഷിക്കുകയും സമൂഹ മാധ്യമങ്ങളില്‍ ഇവയുടെ വീഡിയോ പോസ്റ്റ്‌ ചെയ്യുകയും ചെയ്തത്. 


വളരെ എളുപ്പത്തില്‍ നിങ്ങള്‍ക്കും വീടുകളില്‍ പരീക്ഷിക്കാവുന്ന ഒന്നാണ് ചക്കക്കുരു ഷേക്ക്.
 
ചക്കക്കുരു ഷേക്ക് ഉണ്ടാക്കുന്ന വിധം: 


വെള്ളപാട കളഞ്ഞ ശേഷം ചക്കക്കുരു നന്നായി കഴുകിയെടുക്കുക. ബ്രൌണ്‍ നിറത്തിലുള്ള തൊലി കളയാതെ വേണം ചക്കക്കുരു കഴുകിയെടുക്കാന്‍. 15 ചക്കക്കുരുവും അരലിറ്റര്‍ പാലുമാണ് രണ്ട് ഗ്ലാസ് ഷേക്ക് തയാറാക്കാന്‍ വേണ്ടത്. കഴുകി വച്ചിരിക്കുന്ന ചക്കക്കുരു കുക്കറിലിട്ട് വേവിച്ചെടുക്കുക. ചൂടാറിയ ശേഷം ഈ ചക്കക്കുരു മിക്സിയില്‍ പാല്‍ ചേര്‍ത്ത് അടിക്കുക. കുഴമ്പ് രൂപത്തില്‍ വേണം, ഇവ അടിച്ചെടുക്കാന്‍. ശേഷം ആവശ്യത്തിന് പാലും പഞ്ചസാരയും ഏലയ്ക്കയും ചേര്‍ത്ത് മിക്സിയില്‍ ഒന്ന്കൂടി അടിച്ചെടുക്കുക. ചക്കക്കുരു ഷേക്ക് തയാര്‍.