ന്യൂഡല്‍ഹി: ഔഷധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി രാ​ജ്യ​ത്തു ക​ഞ്ചാ​വ് നി​യ​മ​വി​ധേ​യ​മാ​ക്കാ​മെ​ന്നു കേ​ന്ദ്ര മ​ന്ത്രി മേ​ന​ക ഗാ​ന്ധി. കാ​ൻ​സ​ർ രോ​ഗ ചി​കി​ത്സ​യ്ക്ക് ക​ഞ്ചാ​വ് ഉ​പ​യോ​ഗ​പ്പെ​ടു​ന്നു എ​ന്ന​തി​നാ​ൽ ഔഷധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി രാ​ജ്യ​ത്തു ക​ഞ്ചാ​വ് നി​യ​മ​വി​ധേ​യ​മാ​ക്കാ​മെ​ന്നു കേ​ന്ദ്രമ​ന്ത്രി മേ​ന​ക ഗാ​ന്ധി പറഞ്ഞു. 


COMMERCIAL BREAK
SCROLL TO CONTINUE READING

രാ​ജ്യ​ത്തെ ല​ഹ​രി മു​ക്ത​മാ​ക്കു​ന്ന​തി​നായി നാ​ഷ​ണ​ൽ ഡ്ര​ഗ് ഡി​മാ​ൻ​ഡ് റി​ഡ​ക‌്ഷ​ൻ ന​യ​ത്തി​ൽ മാ​റ്റ​ങ്ങ​ൾ നി​ർ​ദ്ദേ​ശി​ക്കാ​നാ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രി രാജ് നാഥ്  സിം​ഗി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേര്‍ന്ന ഉന്നതതല യോ​ഗത്തിലാണ് മേനക ഗാന്ധി ഇങ്ങനെ പറഞ്ഞത്.


അമേരിക്ക പോലുള്ള വികസിതരാജ്യങ്ങളില്‍ കഞ്ചാവ് നിയമവിധേയമാണ്. ഇത് അവിടെ മയക്കുമരുന്ന് ഉപയോഗം കുറയ്ക്കാനും ഇടയാക്കി. ഈ സാധ്യത ഇന്ത്യയിലും പരിശോധിക്കണം. ഔഷധ നിര്‍മ്മാണത്തിനായി കഞ്ചാവ് നിയമവിധേയമാക്കണം. പ്രത്യേകിച്ച് കഞ്ചാവ് ക്യാന്‍സര്‍ ചികിത്സയ്ക്ക് പ്രയോജനകരം കൂടിയാകുമ്പോള്‍ എന്നാണ് മേനകാ ഗാന്ധി അഭിപ്രായപ്പെട്ടത്. 


സാ​മൂ​ഹ്യ നീ​തി മ​ന്ത്രാ​ല​യവും ഓ​ൾ ഇ​ന്ത്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സും ചേ​ർ​ന്ന് ല​ഹ​രി മ​രു​ന്ന് ഉ​പ​യോ​ഗ​ത്തെ​ക്കു​റി​ച്ച് ഒരു ദേ​ശീ​യ സ​ർ​വേ​യെ നടത്തിയിരുന്നു. അതിനെ അ​ടി​സ്ഥാ​ന​മാ​ക്കി​ ല​ഹ​രി മ​രു​ന്ന് ഉ​പ​യോ​ഗം കു​റ​ച്ചു കൊ​ണ്ടു​വ​രാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ യോ​ഗം നി​ർ​ദേ​ശ​ങ്ങ​ൾ മു​ന്നോ​ട്ടു​വ​ച്ചി​ട്ടു​ണ്ട്. ല​ഹ​രി വി​രു​ദ്ധ ന​യ​ത്തി​ന്‍റെ ന​ട​ത്തി​പ്പി​നാ​യി പ്ര​തി​വ​ർ​ഷം 125 കോ​ടി രൂ​പ വി​നി​യോ​ഗി​ക്ക​ണ​മെ​ന്നു മ​ന്ത്രി ത​ല യോ​ഗം നി​ർ​ദേ​ശി​ച്ചു.