അശ്ലീല വീഡിയോകള്‍ തലച്ചോറില്‍ പ്രവര്‍ത്തിക്കുന്നത് മയക്കുമരുന്നുപോലെയെന്ന് ഗവേഷകര്‍
അശ്ലീല വീഡിയോകള്‍ തലച്ചോറില്‍ പ്രവര്‍ത്തിക്കുന്നത് മയക്കുമരുന്നുപോലെയെന്ന് ഗവേഷകര്‍. കേംബ്രിഡ്ജ് യൂനിവേഴ്സിറ്റിയിലെ ഗവേഷകരുടെ പഠനത്തിലാണ് ഞെട്ടിക്കുന്ന കണ്ടെത്തലുള്ളത്. ലഹരിമരുന്നുകള്‍ നല്‍കുന്ന ഉദ്ദീപനങ്ങളോട് ലഹരിക്കടിമപ്പെട്ടവര്‍ പ്രതികരിക്കുന്നത് പോലെയാണ് അശ്ലീല വീഡിയോകളോട് അവയ്ക്കടിമപ്പെട്ടവര്‍ പ്രതികരിക്കുന്നുന്നത്. പ്രമുഖ ന്യൂറോസയന്‍റിസ്റ്റ് വലേറി മൂണിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ഗവേഷണം നടത്തിയത്.
അശ്ലീല വീഡിയോകള്‍ക്ക് അടിമപ്പെടുന്ന പലരും യഥാര്‍ഥ ലൈംഗിക ബന്ധങ്ങളേക്കാള്‍ അശ്ലീല ദൃശ്യങ്ങളിലാണ് ‘ആവശ്യം’ കണ്ടെത്തുന്നവരാണെന്നും ലേഖനം പറയുന്നു. ആസ്വാദനത്തിലുപരി ആവശ്യമാണ് ഇവരെ നയിക്കുന്നത്. ‘ഇന്‍സെന്‍റീവ് മോട്ടിവേഷന്‍’ എന്നറിയപ്പെടുന്ന ഈ ക്രമഭംഗം തന്നെയാണ് ലഹരിമരുന്നിനടിമപ്പെട്ടവരെയും നയിക്കുന്നത്.
മനുഷ്യരില്‍ ലൈംഗികവികാരത്തെ ഉണര്‍ത്താന്‍ സഹായിക്കുന്നത് തലച്ചോറില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന ഡോപോമിന്‍ എന്ന രാസത്വരകമാണ്. എതിര്‍ലിംഗത്തില്‍ പെട്ടവരുടെ സ്പര്‍ശമോ സാമീപ്യമോ ഉണ്ടാകുമ്പോള്‍ ഡോപോമിന്‍ തലച്ചോറില്‍ ഉല്‍പാദിപ്പിക്കപ്പെടുന്നു. ചെറിയ അളവില്‍ ഇത് ഉല്‍പാദിപ്പിക്കപ്പെട്ടാലും മനുഷ്യര്‍ക്ക് ലൈംഗികവികാരം ഉണരുന്നു, ലൈംഗികോത്തേജനം ഉണ്ടാകുന്നു. എന്നാല്‍ അവസരം കിട്ടുമ്പോഴെല്ലാം നെറ്റില്‍ ലൈംഗിക ചിത്രങ്ങളും വീഡിയോകളും ആസ്വദിക്കുന്നവരില്‍ ഡോപോമിന്‍ വലിയ അളവിലാണ് ഉല്‍പാദിപ്പിക്കപ്പെടുന്നത്.
എതിര്‍ലിംഗത്തില്‍ പെട്ടവരുടെ സ്പര്‍ശനം ഉണ്ടാകുമ്പോള്‍ ഉല്‍പാദിപ്പിക്കപ്പെടുന്നതിനേക്കാള്‍ അധികമായി ലൈംഗിക വീഡിയോകള്‍ കാണുമ്പോള്‍ ഈ രാസത്വരകം ഉണ്ടാകുന്നത് എങ്ങനെയെന്നും ശാസ്ത്രജ്ഞര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ ഉണ്ടാകാനിടയുള്ള ലൈംഗികബന്ധമല്ല, നെറ്റിലെ ചിത്രങ്ങളിലും വീഡിയോകളിലും തെളിയുന്നത്. നെറ്റില്‍ വീഡിയോകളിലെ ഇണകള്‍ യഥാര്‍ത്ഥ ലൈംഗികസമ്പര്‍ക്കമല്ല നടത്തുന്നത്. അവര്‍ അഭിനയിക്കുകയാണ്. അവരുടെ നിറംപിടിപ്പിച്ച, യാഥാര്‍ത്ഥ്യമല്ലാത്ത കേളികളാണ് അമിതമായ ഡോപോമിനെ തലച്ചോറില്‍ സൃഷ്ടിക്കുന്നത്.
വലിയ അളവില്‍ ഡോപോമിന്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന ആളുകളില്‍ ചെറിയ അളവില്‍ ഡോപോമിന്‍ ഉല്‍പാദിപ്പിക്കപ്പെട്ടാല്‍ എന്താകും സ്ഥിതി? നെറ്റിലും മറ്റും സെക്സ് ആസ്വദിക്കുന്നവരില്‍ യഥാര്‍ത്ഥ സെക്സ് ഏശില്ല. ലൈംഗികപങ്കാളി എത്ര പണിപ്പെട്ടാലും വലിയ അളവില്‍ ഇവരുടെ തലച്ചോറില്‍ ഡോപോമിന്‍ ഉല്‍പാദിപ്പിക്കപ്പെടുകയുമില്ല. അതായത് ലൈംഗികപങ്കാളിയുടെ സാധാരണഗതിയിലുള്ള സ്‌പര്‍ശനമോ ഗന്ധമോ ഉത്തേജനത്തെ സഹായിക്കാതെ വരുന്നു എന്ന് സാരം.
ദിവസവും അരക്കുപ്പി അടിക്കുന്നവര്‍ക്ക് ഒരു ബിയര്‍ കഴിച്ചാല്‍ കിക്കുണ്ടാകില്ലല്ലോ. ഇവിടെയും അത്ത്വം അതുതന്നെ.അയഥാര്‍ത്ഥമായ നെറ്റ് സെക്സ് ആസ്വദിക്കുന്നവര്‍ അങ്ങനെ യഥാര്‍ത്ഥ സെക്സ് ആസ്വദിക്കാന്‍ കഴിയാത്ത നിലയിലാകുന്നു. ഇത്തരക്കാരുടെ ലൈംഗികജീവിതം താറുമാറാകും, പങ്കാളിയില്‍ നിന്നുള്ള വേര്‍പെടലില്‍ (അല്ലെങ്കില്‍ വിവാഹമോചനത്തില്‍) കലാശിക്കും. അതുകൊണ്ട് കഴിയുന്നതും ‘നെറ്റ് സെക്സ്’ ഒഴിവാക്കാന്നതാണ് മികച്ച ലൈംഗിക-ദാമ്പത്യ ജീവിതത്തിന് നല്ലത്