കാന്‍സറിനെ പ്രതിരോധിക്കാന്‍ ശേഷിയുള്ള പഴം കണ്ടെത്തിയെന്ന് ശാസ്ത്രഞ്ജരുടെ അവകാശ വാദം
കാന്‍സറിനെ പ്രതിരോധിക്കാന്‍ ശേഷിയുള്ള പഴം കണ്ടെത്തിയെന്ന് ശാസ്ത്രഞ്ജരുടെ അവകാശ വാദം .ബ്രിസ്ബൈനിലെ ക്യൂ .ഐ എം.ആര്‍ ബെര്‍ഗോഫര്‍ മെഡിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിട്ട്യൂട്ടില്‍ ഡോക്ട്ടര്‍ ഗ്ലെന്‍ ബോയ്ളെ നയിച്ച പഠനമാണ് കാന്‍സര്‍ ചികിത്സയില്‍ നിര്‍ണായകമായേക്കാവുന്ന വിവരം പുറത്ത് കൊണ്ട് വന്നത് .മഴ കാടുകളില്‍ കാണുന്ന പ്രത്യേക തരം പഴങ്ങളില്‍ തലയില്‍ കഴുത്തിലും ബാധിക്കുന്ന ട്യൂമര്‍ മിനിട്ടുകള്‍ക്കകം കരിച്ച് കളയാനുള്ള പദാര്‍ത്ഥങ്ങള്‍ ഉണ്ട് എന്നാണ് സംഘത്തിന്‍റെ അവകാശ വാദം പരീക്ഷണാടിസ്ഥാനത്തില്‍ ബ്ലഷ് വുഡ് മരങ്ങളില്‍ കാണപ്പെടുന്ന പഴങ്ങളുടെ വിത്തില്‍ നിന്ന്‍ ഉണ്ടാക്കിയ മരുന്ന്‍ പൂച്ചകളിലും പട്ടികളിലും കുതിരകളിലും പ്രയോഗിച്ചപ്പോള്‍ അവയിലെ ട്യൂമര്‍ സെല്ലുകള്‍ കരിഞ്ഞു പോവുകയോ ചെറുതാവുകയോ ചെയ്തതായും സംഘം വെളിപ്പെടുത്തി.
ന്യൂഡല്‍ഹി : കാന്‍സറിനെ പ്രതിരോധിക്കാന്‍ ശേഷിയുള്ള പഴം കണ്ടെത്തിയെന്ന് ശാസ്ത്രഞ്ജരുടെ അവകാശ വാദം .ബ്രിസ്ബൈനിലെ ക്യൂ .ഐ എം.ആര്‍ ബെര്‍ഗോഫര്‍ മെഡിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിട്ട്യൂട്ടില്‍ ഡോക്ട്ടര്‍ ഗ്ലെന്‍ ബോയ്ളെ നയിച്ച പഠനമാണ് കാന്‍സര്‍ ചികിത്സയില്‍ നിര്‍ണായകമായേക്കാവുന്ന വിവരം പുറത്ത് കൊണ്ട് വന്നത് .മഴ കാടുകളില്‍ കാണുന്ന പ്രത്യേക തരം പഴങ്ങളില്‍ തലയില്‍ കഴുത്തിലും ബാധിക്കുന്ന ട്യൂമര്‍ മിനിട്ടുകള്‍ക്കകം കരിച്ച് കളയാനുള്ള പദാര്‍ത്ഥങ്ങള്‍ ഉണ്ട് എന്നാണ് സംഘത്തിന്‍റെ അവകാശ വാദം പരീക്ഷണാടിസ്ഥാനത്തില്‍ ബ്ലഷ് വുഡ് മരങ്ങളില്‍ കാണപ്പെടുന്ന പഴങ്ങളുടെ വിത്തില്‍ നിന്ന്‍ ഉണ്ടാക്കിയ മരുന്ന്‍ പൂച്ചകളിലും പട്ടികളിലും കുതിരകളിലും പ്രയോഗിച്ചപ്പോള്‍ അവയിലെ ട്യൂമര്‍ സെല്ലുകള്‍ കരിഞ്ഞു പോവുകയോ ചെറുതാവുകയോ ചെയ്തതായും സംഘം വെളിപ്പെടുത്തി.
ഈ പഴത്തില്‍ നിന്നുണ്ടാക്കിയ മരുന്ന്‍ (EBC -46) ഒരൊറ്റ തവണ മാത്രം കുത്തി വെച്ചപ്പോള്‍ തന്നെ ട്യൂമര്‍ സെല്ലുകള്‍ വലിയ തോതില്‍ നശിച്ചുവെന്ന് സംഘത്തിന്‍റെ പഠനം കണ്ടെത്തി. അത് കൊണ്ട് തന്നെ മനുഷ്യരിലും ഈ മരുന്ന്‍ പ്രയോഗിച്ചാല്‍ അനുകൂല ഫലങ്ങള്‍ ഉണ്ടാക്കും എന്നാണ് കരുതപ്പെടുന്നത് . മരുന്ന്‍ പ്രയോഗിച്ചു അഞ്ച് മിനിട്ടുകള്‍ക്കകം ശരീരത്തില്‍ അനുകൂല പ്രതികരണങ്ങള്‍ കാണുകയും ദിവസങ്ങള്‍ക്കകം ട്യൂമറുകള്‍ അപ്രത്യക്ഷമാവുകയും ചെയ്തത് പഠന സംഘത്തെ അത്ഭുതപ്പെടുത്തിയിരുന്നു .ഈ പഠനത്തെ സംബന്ധിച്ചുള്ള എ .ബി .സി ചാനല്‍ റിപ്പോര്‍ട്ട് കാണാം