പ്രായഭേദമന്യേ നിരവധി പേരാണ് നടുവേദന മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നത്. പ്രായത്തിന്‍റെ അവശതകള്‍ കൊണ്ടോ അപകടം മൂലമോ അനുഭവപ്പെട്ടിരുന്ന നടുവേദന ഇന്നൊരു രോഗമായി യുവത്വത്തിനെ വേട്ടയാടുന്നു. ജീവിത സാഹചര്യങ്ങള്‍ മാറിയതാണ് ഇതിനു കാരണം. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇരുന്നുള്ള ജോലിയും ബൈക്ക് യാത്രയും നടുവേദനയുടെ പ്രിയപ്പെട്ട കൂട്ടുകാരാണ്. എന്നാല്‍ നടുവേദന മാറ്റാന്‍‍' കഴിയുന്ന രോഗമാണ്.  നടുവേദനയെ എങ്ങിനെ ജീവിതത്തില്‍ നിന്ന് അകറ്റി നിര്‍ത്താമെന്നു പരിശോധിക്കാം.


* വ്യായാമം, യോഗ എന്നിവ സ്ഥിരമായി ചെയ്യുന്നത് നടുവേദന അകറ്റും.


* നടത്തമാണ് നടുവിന് ഏറ്റവും നല്ല വ്യായാമം. ദിവസവും അരമണിക്കൂര്‍ നടന്നാല്‍ നടുവേദനയെ ജീവിതത്തില്‍ നിന്ന് ഒഴിവാക്കാം.


* മാനസികസമ്മര്‍ദ്ദങ്ങള്‍, പുകവലി, മദ്യപാനം,എന്നിവ ഒഴിവാക്കുന്നത് നടുവേദന മാറാന്‍ ഫലപ്രദമാണ്.


* ശരിയായ രീതിയില്‍ ഇരിക്കുകയും കിടക്കുകയും ചെയ്യുന്നത് നടുവേദന വരുന്നത് തടയും.


* തുടര്‍ച്ചയായി വളരെനേരം ഇരിക്കാതെ ഇടയ്ക്ക് അല്‍പ സമയം എഴുന്നേറ്റു നടക്കണം. നട്ടെല്ല് നിവര്‍ന്ന് ഇരിക്കുന്നത് നടുവേദന 


വരാതെയിരിക്കാന്‍ സഹായിക്കും.


* വ്യായാമം പോലെ തന്നെ പ്രധാനമായ ഒന്നാണ് വിശ്രമവും. ദിവസവും ആറുമണിക്കൂറെങ്കിലും സുഖമായി ഉറങ്ങി വിശ്രമിക്കുന്നത് നടുവേദന തടയും.


ഇവിടെ കൊടുത്തിരിക്കുന്ന വഴികള്‍ സാധാരണ നടുവേദന അകറ്റാന്‍ ഗുണകരമാണ്. എന്നാല്‍, വിട്ടുമാറാത്ത നടുവേദനയാണെങ്കില്‍ യഥാസമയം ചികിത്സ തേടണം.  ആയുര്‍വേദത്തില്‍ നിരവധി ചികിത്സകളാണ് നടുവേദനയ്ക്കുള്ളത്. ആയുര്‍വേദം പലപ്പോഴും മറ്റുള്ള ചികിത്സകളെക്കാള്‍ കൂടുതല്‍ ഫലപ്രദമായി കാണാറുണ്ട്.