ദിവസവും രാവിലെ നാരങ്ങാ വെള്ളം കുടിക്കുന്നത് ആരോഗ്യത്തിനു നല്ലതാണ്.  .പോഷകങ്ങൾ, വിറ്റമിൻ സി, ബി- കോംപ്ലക്സ് വിറ്റമിൻസ്, കാത്സിയം, മഗ്നീഷിയം,,അയേണ്‍, ഫൈബർ എന്നിവ നല്ല അളവിൽ നാരങ്ങയിൽ അടങ്ങിയിട്ടുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

നാരങ്ങയിൽ ആപ്പിളിനെക്കാളും മുന്തിരിയേക്കാളും പോട്ടാസ്സിയം അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ സ്ഥിരമായി കുടിക്കുന്നവരുടെ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങൾ കുറച്ചുദിവസങ്ങൾക്കകം തന്നെ തിരിച്ചറിയാനാകും. ചില ഗുണങ്ങള്‍ ഇവിടെ അറിയാം


*നാരങ്ങായിൽ ധാരാളമടങ്ങിയിരിക്കുന്ന വൈറ്റമിൻ സി രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കും. ജലദോഷം, പനി, തൊണ്ടവേദന, ചുമ എന്നിവയിൽ നിന്നു സംരക്ഷണം നൽകാനും ഇതു സഹായിക്കും. 


*ദഹന പ്രവർത്തനങ്ങൾ സുഗമമാക്കാനും ശരീരത്തിലെ വിഷാംശങ്ങളെ നീക്കം ചെയ്യാനും നാരങ്ങ സഹായിക്കും.


*സ്ഥിരമായി നാരങ്ങ വെള്ളം കുടിക്കുന്നത് ശരീരത്തിലെ അസിഡിറ്റി കുറക്കുന്നു. ശരീരത്തിലെ അമ്ലാവസ്ഥയാണ് പ്രധാന രോഗകാരണം. നാരങ്ങ വെള്ളം എന്നും കുടിക്കുമ്പോൾ അത് സന്ധികളിലെ യൂറിക് ആസിഡ് നീക്കി അവിടെ ഇൻഫ്ലമെഷൻ വരുന്നത് തടയുന്നു.


*നാരങ്ങവെള്ളം  പൊട്ടാസ്സിയത്തിന്‍റെ പ്രധാന സ്രോത​സ്സാണ്. ​പൊട്ടാസിയം ആരോഗ്യത്തിനു അത്യന്തപേക്ഷിതവും തലച്ചോറിന്‍റെയും നാഡികളുടെയും പ്രവർത്തനങ്ങൾക്ക് ഒഴിച്ചുകൂടാനാവാത്തതും ആകുന്നു.


*ഇതിൽ അടങ്ങിയിരിക്കുന്ന ആൻറിഓക്സിഡൻറ്സ് ചർമത്തിലെ ചുളിവുകളകറ്റുകയും വിവിധതരം കാൻസറുകളിൽ നിന്ന് സംരക്ഷണം നൽകുകയും ചെയ്യും. കാൻസർ കോശങ്ങളുടെ വളർച്ച തടയാൻ ഈ ആൻറി ഓക്സിഡൻറ്സ് സഹായിക്കും. 


*നാരങ്ങയിലെ പെക്ടിൻ ഫൈബർ അതിയായ വിശപ്പിനെ ശമിപ്പിക്കാൻ സഹായിക്കുന്നു. അങ്ങിനെ അമിതമായ ആഹാരത്തിനു കടിഞ്ഞാണിട്ടു ഭാരം കുറക്കാൻ സഹായിക്കുന്നു. ​നാരങ്ങയുടെ പ്രവർത്തനം ​ഇൻഫ്ലമെഷൻ കുറക്കുന്നു​.


*നമ്മുക്ക് ഉന്മേഷം വീണ്ടെടുക്കാന്‍ പറ്റുന്ന നല്ലൊരു എനർജി ഡ്രിങ്കാണിത്. വെള്ളം ധാരാളം കുടിക്കുന്നത് ആരോഗ്യത്തിനു നല്ലതാണ്. എന്നാൽ പലർക്കും വെള്ളം തനിയെ കുടിക്കാൻ മടിയാണ്. നാരങ്ങ ചേര്‍ത്ത് വെള്ളം കുടിക്കുന്നത് ശരീരത്തിലെ ജലാംശം നഷ്ടപെടാതിരിക്കാൻ സഹായിക്കും.‌


*ഇളം ചൂടുള്ള നാരങ്ങവെള്ളം വൈറൽ രോഗത്തെയും അതുമൂലമുണ്ടാകുന്ന തൊണ്ടവേദനയേയും  കുറക്കുന്നു. നാരങ്ങവെള്ളം പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതുമൂലം രോഗബാധ ശമിപ്പിക്കുന്നതിനും സഹായിക്കുന്നു.


ഇവിടെ കൊടുത്തിരിക്കുന്നത് നാരങ്ങ വെള്ളത്തിന്‍റെ ചില ഗുണങ്ങള്‍ മാത്രമാണ്. ഇത്രയേറെ ഗുണങ്ങളും അറ്റവും എളുപ്പത്തില്‍ ഉണ്ടാക്കവുന്നതുമായ ഈ പാനിയം ദിവസവും കുടിക്കുന്നത് നമ്മുക്ക് എത്രത്തോളം ഗുണകരമാണെന്ന് ഇതില്‍ നിന്നു തന്നെ വ്യക്തമാണ്.