ചൂടുകാലത്ത് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍!
അന്തരീക്ഷതാപം ക്രമാതീതമായി ഉയരുകയാണ്.അതുകൊണ്ട് കത്തുന്ന ചൂടിനൊപ്പം തന്നെ വൈറല്‍ പനി മുതല്‍ സൂര്യതാപം പോലെയുള്ള പല അസുഖങ്ങളും വരാനുള്ള സാധ്യതയും കൂടുതലാണ്. ഇതു വരെ കേരളത്തില്‍ തന്നെ പലയിടത്തും സൂര്യാതപമേറ്റുള്ള പൊള്ളലും പ്രയാസങ്ങളും പലയിടങ്ങളിലും റിപ്പോർട്ട് ചെയ്യപ്പെട്ടു. വരും മാസങ്ങളിൽ ഇനിയും ചൂട് കൂടാനുള്ള സാഹചര്യത്തില്‍ അല്‍പം ശ്രദ്ധ വെച്ചാൽ വേനലിലെ ആരോഗ്യപ്രശ്നങ്ങളെ നേരിടാം. ചൂടിനെ അനായാസമായി നമുക്ക് നേരിടാനുള്ള ചില വഴികളിതാ .
1)അയഞ്ഞതും,ഇളം-വർണത്തിലുമുള്ളതും,കനംകുറഞ്ഞതുമായ കോട്ടൺ വസ്ത്രങ്ങള്‍ കൂടുതല്‍ ധരിക്കുക, ചൂട് കാലത്ത് സിന്തറ്റിക് വസ്ത്രങ്ങൾ നന്നല്ല.
2)വെള്ളം ധാരാളം കുടിക്കുക.മിനിമം മൂന്നു ലീറ്റർ വെള്ളമെങ്കിലും കുടിക്കുക.
3)പുറത്തിറങ്ങുമ്പോൾ അൾട്രാ വയലറ്റ് കോട്ടിങ്ങുള്ള കുട ഉപയോഗിക്കുക. മാത്രമല്ല, പുറത്തിറങ്ങുമ്പോള്‍ ചെരിപ്പോ അല്ലെങ്കില്‍ ഷൂ ധരിക്കുക.
4)ചായയും,കോഫിയും അതുപോലെ തന്നെ മദ്യപാനവും ഒഴിവാക്കുന്നത് ശരിരത്തിന് നല്ലതാണു. കാരണം ഇവ നമ്മുടെ ശരീരത്തിലെ ജലാംശം നീക്കുന്നതിന് ഇടയാകും.
5)ശുദ്ധ ജലം കിട്ടാന്‍ ബുദ്ധിമുട്ടുള്ളതിനാൽ യാത്രയിൽ എപ്പോഴും വെള്ളം കൊണ്ടുപോകുന്നത് അഭികാമ്യമാണ് .
6) ദിവസവും രണ്ടു നേരമെങ്കിലും കുളിക്കുക.കിടക്കുന്നതിനു മുന്‍പ് കുളിക്കുകയാണെങ്കില്‍ അതു ശരീരത്തിന്‍റെ താപനില കുറയ്ക്കുവാന്‍ സഹായിക്കും.
7) എസി ഉപയോഗിക്കുകയാണെങ്കില്‍ 25–28 ഡിഗ്രി സെൽഷ്യസിൽ താപനില ക്രമപ്പെടുത്തുന്നതാണു നല്ലത്, അല്ലെങ്കില്‍ അസുഖം പിടിപെടാനുള്ള സാധ്യതയുണ്ട്.
8)ഇടയ്ക്കിടെ കൈയും,മുഖവും കഴുകുന്നതു നല്ലതാണ്.