സ്ത്രികളില്‍ 50 ശതമാനം പേര്‍ക്കും മൂത്രരോഗാണുബാധ ജീവിതത്തില്‍ എപ്പോഴെങ്കിലും ഉണ്ടായിരിക്കും.ഒരു വയസ്സിലധികം പ്രായമുള്ള പെണ്‍കുട്ടികളിലാണ് മൂത്രരോഗാണുബാധ കൂടുതലായും കാണപ്പെടുന്നത്. 5 മുതല്‍ 18 വയസ്സ് പ്രായമുള്ള ആണ്‍കുട്ടികളിലും ഈ അസുഖം കാണപ്പെടുന്നുണ്ട്.


മൂത്രം കള്‍ച്ചര്‍ ചെയ്താല്‍ ഒരു ലക്ഷത്തില്‍ പരം രോഗാണുക്കള്‍ ഉണ്ടാകാം. അതില്‍ മൂത്രസഞ്ചിയെ ബാധിക്കുന്ന സിസ്റ്റൈറ്റിസ് എന്ന രോഗാണുബാധ വന്‍കുടിലില്‍നിന്ന് മലവിസര്‍ജ്ജ്യങ്ങള്‍ വഴിയാണ് മൂത്രസഞ്ചിയിലെത്തുന്നത്.ഇ കോളിയെന്ന ബാക്റ്റീരിയയാണ് രോഗാണുബാധയുണ്ടാക്കുന്നതിലെ പ്രധാന ഘടകം. പുരുഷന്‍റെ മൂത്രനാളി സ്ത്രീകളുടെ അപേക്ഷിച്ച് വളരെ വെലുതായതുകൊണ്ടാണ് പൂരുഷന്മാരില്‍ മൂത്രരോഗാണുബാധ കുറച്ചു കാണപ്പെടുന്നത്.