ജീവിതത്തില്‍ ഒരിക്കലെങ്കിലും തലവേദന കാരണം ദുരിതം അനുഭവിക്കാത്തവര്‍ ചുരുക്കം. സാധാരണഗതിയില്‍ വലിയ അപകടകാരികളല്ലെങ്കിലും ഒരു ദിവസം മുഴുവന്‍ നശിപ്പിക്കാന്‍ തലവേദനക്ക് കഴിയും. മിക്കവരും തലവേദനയെ തുരത്താന്‍ അടുത്തുള്ള മെഡിക്കല്‍ ഷോപ്പില്‍ നിന്ന് വേദനസംഹാരികളോ മറ്റെന്തെങ്കിലും മരുന്നോ വാങ്ങി കഴിച്ച് താത്കാലിക പരിഹാരം കാണുന്നവരാണ്. പ്രകൃതിദത്തമായ പല പൊടിക്കൈകളും തലവേദനയെ അകറ്റാനുണ്ടെങ്കിലും എല്ലാത്തരം തലവേദനക്കും ഇത് പരിഹാരമാകില്ല. തലവേദന അകറ്റാന്‍ ഇതാ ചില മാര്‍ഗങ്ങള്‍  


COMMERCIAL BREAK
SCROLL TO CONTINUE READING


*തലയില്‍ അമര്‍ത്തി തടവുക, കഴുത്തിന് ഇരുപുറങ്ങളിലൂടെയുളള ഞെരമ്പുകളെ തടവി സജീവമാക്കുക. കഴുത്തിനു ചുറ്റും നനഞ്ഞ തുണി പുതയ്ക്കുക, നനഞ്ഞ ടവ്വലിനുമുകളില്‍ നട്ടെല്ലു വരത്തക്കവണ്ണം 20 മിനിറ്റ് കിടക്കുക എന്നീ ക്രിയകള്‍ തലവേദനയെ ശമിപ്പിക്കും.


*തലവേദന മാറാന്‍ വ്യായാമങ്ങള്‍ അനിവാര്യമാണ് . ഏറ്റവും നല്ല വ്യായാമം യോഗയാണ്. ഓരോരുത്തര്‍ക്കും ചേരുന്ന യോഗാസനമുറകള്‍ സ്വയം കണ്ടെത്തി ചെയ്യുന്നത് തലവേദന മാറാന്‍ വളരെയധികം സഹായകരമാകും.


*ധാരാളം വെള്ളം കുടിക്കുന്നത് സൈനസ് തലവേദനയെ പടിക്കു പുറത്തുനിര്‍ത്താന്‍ സഹായിക്കും. വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണം കഴിക്കുന്നതും നല്ലതാണ്. ഓറഞ്ച്, നാരങ്ങ എന്നിവയില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. നാരങ്ങ ഗ്രീന്‍ ടീ കുടിക്കുന്നതും ഫലം ചെയ്യും. 


ഇവിടെ കൊടുത്തിരിക്കുന്നത് ചില മാര്‍ഗങ്ങള്‍ മാത്രം. എന്നാല്‍, തലവേദന തന്നെ പല തരത്തിലുണ്ട് അതുകൊണ്ടുതന്നെ സ്വയം ചികിത്സ ഒഴിവാക്കി, വിദഗ്ധ ചികിത്സ തേടുന്നതാണ് ഉത്തമമായ മാര്‍ഗം.