ആരാണ്   അരയ്ക്ക് ചുറ്റുമുള്ള  അമിത കൊഴുപ്പ്  ഒഴിവാക്കാൻ  ആഗ്രഹിക്കാത്തത് ?എല്ലാവരും  കലോറിയും അമിത കൊഴുപ്പും കലോറിയും കത്തിച്ച് ശരീരഭാരം കുറക്കാൻ ആഗ്രഹിക്കുന്നു. ഭാരം കുറയ്ക്കൽ അത്ര  എളുപ്പമുള്ള ഒരു കാര്യമല്ല. എന്നാൽ പെട്ടെന്ന് ശരീരഭാരം കുറയ്ക്കാൻ കഴിയുന്ന ചില വഴികളുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

അതിലൊന്നാണ് വെയിറ്റ് ലോസ്സ് ഡ്രിങ്കുകൾ . 


ഇതാ ചില വെയിറ്റ് ലോസ് ഡ്രിങ്കുകൾ .ഇവ പരീക്ഷിക്കൂ 


1 .ബ്ലാക്ക് കോഫി 


 നിങ്ങൾക്ക്  ഭാരം കുറക്കണം എന്നാഗ്രഹമുണ്ടെങ്കില്‍  ,നിങ്ങൾ തീർച്ചയായും ബ്ലാക്ക്‌ കോഫി കുടിക്കേണ്ടതുണ്ട് പാലും പഞ്ചസാരയും ചേർക്കാത്ത ബ്ലാക്ക് കോഫി ശരീരത്തിനകത്തെ ചൂട് വർധിപ്പിക്കുകയും  ദഹനത്തെ സഹായിക്കുകയും ചെയ്യും .


 2 .വെജിറ്റബിൾ ജ്യൂസ് 


കാരാട്ടും തക്കാളിയും അടങ്ങുന്ന  അൽപ്പം ഇഞ്ചിയും കൂടി ചേർത്ത വെജിറ്റബിൾ ജ്യൂസ് സ്ഥിരമായി കുടിക്കുക അത് നിങ്ങളുടെ ശരീര ഭാരം കുറക്കാൻ ഏറെ സഹായിക്കും .വെജിറ്റബിൾ ജ്യൂസിലെ   നാരടങ്ങിയ പോഷകങ്ങളുടെ   സത്ത്  നിങ്ങളുടെ ശരീരത്തിന്റെ എല്ലാ ഭാഗത്തേക്കും എത്തുകയും നവോന്മേഷം പകരുകയും ചെയ്യും .


  
3) ഗ്രീൻ ടീ .
ഗ്രീൻ ടീയിൽ പ്രകൃത്യാ കാണപ്പെടുന്ന ഫ്ലാവനോയിടുകൾ നിങ്ങളുടെ അരക്കെട്ട് മെലിയാനും  ഭാരം കുറയാനും കാരണമാകും .



4) ഇഞ്ചിയും നാരങ്ങാ വെള്ളവും 
ഒരു ഗ്ലാസ് വെള്ളവുമെടുത്ത് അതിൽ ഇഞ്ചി ചേർത്ത്  നാരങ്ങ പിഴിയുക .ഇഞ്ചിയും നാരങ്ങയും ചേർത്ത വെള്ളം കുടിക്കുന്നത് ദഹനത്തെ ഏറെ സഹായിക്കുകയും ഭാരം കുറയാൻ കാരണമാവുകയും ചെയ്യുന്നു .


5) ജമന്തി ചായ 


ഭാരം കുറക്കാൻ  സഹായിക്കുന്ന ചെടിയുടെ വേരിൽ നിന്നാണ്  ജമന്തി  ഉണ്ടാകിയിട്ടുള്ളത് എന്നതിനാൽ തന്നെ ഈ ചായ കുടിക്കുന്നത് അമിത കൊഴുപ്പ് കുറക്കാൻ ഏറെ സഹായകരമാണ് .


കടപ്പാട് :സീ ഹെല്‍ത്ത്