ചെന്നൈ: തമിഴ്നാട്ടിലെ വിരുദുനഗർ ജില്ലയിലെ സത്തൂരിനടുത്തുള്ള പടക്ക നിർമാണ ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തിൽ ഒരാൾ മരിച്ചു. വിരുദുനഗർ ജില്ലയിലെ സത്തൂരിന് സമീപമാണ് സംഭവം. പോലീസും ഫയർ ആൻഡ് റെസ്ക്യൂ ടീമുകളും സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തി. അപകടത്തിൽ ഒരാൾ മരിച്ചതായി ഫയർ ആൻഡ് റെസ്‌ക്യൂ ഡിപ്പാർട്ട്‌മെന്റ് അറിയിച്ചതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഷൺമുഖരാജ (38) എന്നയാളാണ് മരിച്ചതെന്ന് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. അപകടം നടക്കുമ്പോൾ ഷൺമുഖരാജ ജോലി ചെയ്യുന്ന ഷെഡുകളിലൊന്നിൽ പടക്കം ഉണ്ടാക്കാനുള്ള രാസവസ്തുക്കൾ കൈകാര്യം ചെയ്യുകയായിരുന്നു. ഇതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്.


ഫയർ ആൻഡ് റെസ്‌ക്യൂ ടീം സ്ഥലത്തെത്തി തീ അണച്ചതായി ഫയർ ആൻഡ് റെസ്‌ക്യൂ ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. മരിച്ചയാളുടെ മൃതദേഹം പുറത്തെടുത്ത് സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണ്.


ALSO READ: ഹോസ്റ്റൽ മുറിയിൽ ബോംബ് പൊട്ടിത്തെറിച്ചു; വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്


വിരുദുനഗർ ജില്ലയിലെ ശിവകാശി ഇന്ത്യയിലെ പടക്ക നിർമാണത്തിലെ ഹബ് എന്നാണ് അറിയപ്പെടുന്നത്. പ്രത്യക്ഷമായും പരോക്ഷമായും 6.5 ലക്ഷത്തിലധികം കുടുംബങ്ങൾ ഈ വ്യവസായത്തെ ആശ്രയിച്ചാണ് ഉപജീവനം നടത്തുന്നത്.


കഴിഞ്ഞ മാസം തമിഴ്‌നാട്ടിലെ റാണിപേട്ടിലെ ഒരു കെമിക്കൽ ഫാക്ടറിയിൽ ആസിഡ് നിറച്ച ടാങ്ക് പൊട്ടിത്തെറിച്ച് അപകടമുണ്ടായിരുന്നു. സംഭവത്തിൽ ആളപായമോ പരിക്കോ റിപ്പോർട്ട് ചെയ്തിട്ടില്ല. അപകടത്തെ തുടർന്ന് വലിയ അളവിൽ ആസിഡും വിഷവാതകങ്ങളും പ്രദേശത്ത് നിറഞ്ഞു. ഇത് ഫാക്ടറി തൊഴിലാളികൾക്കും പ്രദേശവാസികൾക്കും ശ്വാസതടസ്സവും കണ്ണിന് അസ്വസ്ഥതയും ഉണ്ടാക്കി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.