New Delhi: കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കര്‍ഷക ബില്ലിനെതിരെ തലസ്ഥാനത്ത് കര്‍ഷകര്‍ നടത്തുന്ന സമരം  ന്നു മാസത്തോടടുക്കുമ്പോള്‍ നിര്‍ണ്ണായക തീരുമാനവുമായി  സംയുക്ത കിസാന്‍ മോര്‍ച്ച (Samyukta Kisan Morcha) രംഗത്തെത്തിയിരിയ്ക്കുകയാണ്...


COMMERCIAL BREAK
SCROLL TO CONTINUE READING

കേന്ദ്രസര്‍ക്കാറിന്‍റെ  പെട്രോള്‍, ഡീസല്‍, പാചകവാതകവില  (Fuel Price) വര്‍ദ്ധനയില്‍ പ്രതിഷേധിച്ച്‌ മാര്‍ച്ച്‌ 1മുതല്‍ പാല്‍ ഒരു ലിറ്ററിന് 100 രുപയാക്കി ഉയര്‍ത്തുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തില്‍ ക്ഷീരകര്‍ഷകര്‍ വെല്ലുവിളിച്ചിരിക്കുകയാണ്. 
  
ഇന്ധനവില (Petrol, Diesel Rate) രാജ്യത്തെ  പല  നഗരങ്ങളിലും 100 കടന്നതിനെ തുടര്‍ന്നാണ് സംയുക്ത കിസാന്‍ മോര്‍ച്ച ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്. പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധിച്ചതോടെ ഗതാഗത ചെലവ്  (Transport Expenses) കുത്തനെ ഉയര്‍ന്നു. കൂടാതെ മൃഗങ്ങള്‍ക്കുള്ള തീറ്റ, മറ്റു ചെലവ് തുടങ്ങിയവയും വര്‍ദ്ധിച്ചു.  ഇതാണ് പാല്‍വില ഉയര്‍ത്താന്‍ തീരുമാനിച്ചതിന് കാരണമെന്നും ക്ഷീരകര്‍ഷകര്‍ വ്യക്തമാക്കി.


കര്‍ഷകരുടെ തീരുമാനത്തെ എതിര്‍ക്കാനാണ് കേന്ദ്ര സര്‍ക്കാരിന്‍റെ തീരുമാനമെങ്കില്‍ വരും ദിവസങ്ങളില്‍ പച്ചക്കറി വിലയും  ഉയര്‍ത്തുമെന്നും സമാധാനപരമായി പ്രക്ഷോഭം തുടരുമെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷക നിയമത്തിനെതിരെ എല്ലാ സംസ്ഥാനങ്ങളിലും വന്‍ റാലികള്‍ സംഘടിപ്പിക്കാനാണ് സംയുക്ത കിസാന്‍ മോര്‍ച്ചയുടെ തീരുമാനം.


കര്‍ഷക പ്രക്ഷോഭത്തെ പിന്തുണച്ചുകൊണ്ടാണ് സംഘടനകളുടെ പുതിയ തീരുമാനമെന്നാണ് റിപ്പോര്‍ട്ട്. പാലിന്‍റെ വില വര്‍ദ്ധിപ്പിക്കുന്നതിനെ പ്രതിരോധിക്കാന്‍ കേന്ദ്രം എല്ലാവഴിയും സ്വീകരിക്കുമെന്ന് അറിയാം. എന്നാല്‍ തീരുമാനത്തില്‍നിന്ന് കര്‍ഷകര്‍ പിന്നോട്ട് പോകില്ല. വില ഇരട്ടിയാക്കാനാണ് തീരുമാനമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ ജില്ല തലവന്‍ മാല്‍കിത് സിംഗ്  പറഞ്ഞു.


Also read: Fuel Price Hike: രാജ്യത്ത് ഇന്ധനവില വര്‍ദ്ധിക്കാനുള്ള കാരണം വ്യക്തമാക്കി കേന്ദ്ര പെട്രോളിയം വകുപ്പ് മന്ത്രി Dharmendra Pradhan


നിലവില്‍ ലിറ്ററിന് 50 രൂപയ്ക്കാണ് പാല്‍ വില്‍ക്കുന്നത്. എന്നാല്‍, മാര്‍ച്ച്‌ 1 മുതല്‍  വില ഇരട്ടിയാക്കും.  കര്‍ഷകര്‍ ഇതുസംബന്ധിച്ച്‌ തീരുമാനം എടുത്തതായും  മാല്‍കിത് സിംഗ്   കൂട്ടിച്ചേര്‍ത്തു. 


Also read: Petrol Price: നാ​ഗാലാന്റും നികുതി കുറച്ചു,18.26 രൂപയായിരുന്ന നികുതി 16.04 ലേക്ക് കുറയും


അതേസമയം കര്‍ഷക സംഘടനകളുടെ തീരുമാനത്തെ സോഷ്യല്‍ മീഡിയയും സ്വാഗതം  ചെയ്തിരിയ്ക്കുകയാണ്.  ഇതോടെ # 1, March__Doodh_100_liter (മാര്‍ച്ച്‌ ഒന്നുമുതല്‍ പാലിന് 100 രൂപ) ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡി൦ഗിലെത്തി. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.