വാസ്തുവിദ്യാപരമായും ഐതീഹ്യങ്ങളാലും ലോകമെമ്പാടുമുള്ള  ഭക്തരെയും വിനോദസഞ്ചാരികളെയും ആകർഷിക്കുന്ന നിരവധി ഹിന്ദു ആരാധനാ കേന്ദ്രങ്ങളുള്ള രാജ്യമാണ് ഇന്ത്യ. അതിനാൽ തന്നെ ഇവയിൽ പലതും സമ്പത്തിന്റെ കാര്യത്തിലും മുൻപന്തിയിൽ നിൽക്കുന്നു. പണം മാത്രമല്ല, സ്വർണം, വെള്ളി, വിലയേറിയ കല്ലുകൾ എന്നിവ കൂടാതെ, പല ക്ഷേത്രങ്ങളുടേയും കൈവശം വൻ തോതിൽ ഭൂമിയും ഉണ്ട്. ജനുവരി 22ന് പൂജാ കർമ്മങ്ങളോടെ ഭക്തർക്കായി തുറന്നു നൽകിയ അയോധ്യയിലെ രാമക്ഷേത്രവും അത്തരത്തിൽ തന്നെ ധനികക്ഷേത്രങ്ങളുടെ ലിസ്റ്റിൽ ഇടം പിടിക്കാൻ ഇനി കാലതാമസം ഒന്നും ഇല്ല. കാരണം ദർശനം അനുവധിനീയമായതു മുതൽ ലക്ഷക്കണക്കിന് ഭക്തരാണ് അവിടേക്ക് ഇരച്ചെത്തുന്നത്. അത്തരത്തിൽ ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രങ്ങളെക്കുറിച്ചാണ് ഈ ലേഖനത്തിൽ പറയുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ 10 ക്ഷേത്രങ്ങൾ 


തിരുമല തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രം (ആന്ധ്രപ്രദേശ്)


ലോകത്തിലെ ഏറ്റും കൂടുതൽ സമ്പത്തുള്ള ക്ഷേത്രങ്ങളിൽ ഒന്നാണ് ആന്ധ്രപ്രദേശിൽ സ്ഥിതി  ചെയ്യുന്ന തിരുമല തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രം. മലനിരകളുടെ നടുവിലായി സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിൽ ദർശനം നടത്തുന്നതിന് വേണ്ടി ദിനംപ്രതി 50,000ത്തിലധികം ഭക്തരും സന്ദർശകരുമാണ് എത്തുന്നത്. ഏകദേശം രണ്ടരലക്ഷം കോടി രൂപയാണ് ക്ഷേത്രത്തിന്റെ ആസ്തി. തിരുമല തിരുപ്പതി ദേവശാലം (ടിടി‍‍ഡി) ത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ക്ഷേത്രത്തിന്റെ വാർഷിക വരുമാനം 1400 കോടി രൂപയാണ്. വിലയേറിയ ലോഹങ്ങൾ, പണം, ഭൂമി എന്നിവയെല്ലാം ക്ഷേത്രത്തിലേക്ക് ഭക്തർ കാണിക്കയായി നൽകുന്നു. കൂടാതെ മറ്റ് പല സ്രോതസ്സുകളിൽ നിന്നും ക്ഷേത്രം പണം സമ്പാധിക്കുന്നു. പത്താം നൂറ്റാണ്ടിൽ പണി കഴിപ്പിച്ച ക്ഷേത്രം 16. 2 ഏക്കർ വിസ്തൃതിയിലാണ് സ്ഥിതി ചെയ്യുന്നത്. 


ALSO READ: സമൂഹ്യ നീതിയ്ക്കായി പോരാടിയ കർപൂരി ഠാക്കൂറിനെ അനുസ്മരിച്ച് പ്രധാനമന്തി മോദി


പത്മനാഭ സ്വാമി ക്ഷേത്രം, തിരുവനന്തപുരം(കേരളം)


കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ സ്ഥിതി ചെയ്യുന്ന പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ആസ്തി 120,000 കോടി രൂപയാണ്. സ്വർണ്ണം, മരതകം, സ്വർണ്ണം കൊണ്ടുള്ള വി​ഗ്രഹങ്ങൾ, പുരാതന വെള്ളി, വജ്രം, പിച്ചള എന്നിവ ഇവയിൽ ഉൾപ്പെടുന്നു. ക്ഷേത്രത്തിലെ പല നിലവറകളും തുറന്നപ്പോൾ ലഭിച്ച കണക്കുകളാണ് ഇവ. കൂടാതെ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ കൂടി ഇനിയും തുറന്ന് പരിശേധിക്കുവാനുണ്ട്. ആ നിലവറയ്ക്ക് കാവലായി രണ്ട് കൂറ്റൻ മൂർഖൻ പാമ്പുകൾ ഉള്ളതായും അഭ്യൂഹങ്ങൾ നിലനിൽക്കുന്നു. 


​ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രം(കേരളം)


കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് ​ഗുരുവായൂർ. നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഈ ക്ഷേത്രത്തിൽ
വിഷ്ണു ഭ​ഗവാനെ കൃഷ്ണനായി ആരാധിക്കുന്നു. ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ഭക്തരാണ് ദിനം തോറും കൃഷ്ണനെ കാണനായി ​ഗുരുവായൂരിൽ എത്തുന്നത്. വിവരവകാഷ നിയമപ്രകാരം ക്ഷേത്രത്തിന് 1,737.04 കോടി രൂപയുടെ ബാങ്ക് നിക്ഷപമുണ്ടെന്നാണ് കണ്ടെത്തിയത്. ഇതുകൂടാതെ 271.05 ഏക്കർ ഭൂമിയും ക്ഷേത്രത്തിന് ഉണ്ട്. 


സുവർണ്ണ ക്ഷേത്രം, അമൃത്സർ(പഞ്ചാബ്)


പഞ്ചാബിലെ അമൃത്സറിൽ സ്ഥിതിചെയ്യുന്ന സലുവർണ്ണ ക്ഷേത്രം രാജ്യത്തെ ഏറ്റവും പ്രശസ്തമായ മതകേന്ദ്രങ്ങളിൽ ഒന്നാണ്. അഞ്ചാമത്തെ സിഖ് ​ഗുരുവായ ​ഗുരു അര‍ജന്റെ സഹായത്തടെയാണ് ഇത് നിർമ്മിച്ചത്. ആദ്യ സിഖ് ​ഗുരുവായ ​ഗുരു നാനാക്ക് ഇവിടെ ക്ഷേത്രം നിർമ്മിക്കുന്നതിന് മുന്നേ ഇവിടെ ധ്യാനിച്ചിരുന്നതായി പറയപ്പെടുന്നു. സുവർണ്ണക്ഷേത്രത്തിന്റെ മുകൾ നിലകൾ നിർമ്മിക്കാൻ ഏകദേശം 400 കിലോ സ്വർണ്ണമാണ് ഉപയോ​ഗിച്ചിരിക്കുന്നത്. ക്ഷേത്രത്തിന്റെ വാർഷിക വരുമാനം ഏകദേശം 500 കോടി രൂപയാണ്. 


സോമനാഥ ക്ഷേത്രം(​ഗുജറാത്ത്)


​ഗുജറാത്തിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം ഇന്ത്യയിലെ വിശുദ്ധ ജ്യോതിർലിം​ഗങ്ങളിൽ ആദ്യത്തേതാണെന്നാണ് പറയപ്പെടുന്നത്. ക്ഷേത്രത്തിന്റെ ആസ്തിയെക്കുറിച്ച് കൃത്യമായ കണക്കുകൾ വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും ക്ഷേത്രത്തിന് ആസ്തിയായി വിലപിടിപ്പുള്ള പല സാധനങ്ങളും ഭൂമിയും കൈവശം ഉണ്ടെന്നാണ് സൂചന. 


ALSO READ: ഉത്തരേന്ത്യയില്‍ കനത്ത മൂടല്‍മഞ്ഞിനിടെ മഴ, അടുത്ത 3 ദിവസം കടുത്ത തണുപ്പ് തുടരും


വൈഷ്ണോ ദേവി ക്ഷേത്രം (ജമ്മു) 


ഹിന്ദുക്കളുടെ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലൊന്നാണ് ജമ്മുകാശ്മീരിലെ വൈഷ്ണോദേവി ക്ഷേത്രം. 5,200 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം വൈഷ്ണോ ദേവതയായി ആരാധിക്കപ്പെടുന്ന ദുർഗ്ഗാ ദേവിയാണ്. ഈ ക്ഷേത്രം 108 ശക്തിപീഠങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രങ്ങളിൽ ഒന്നായ ഈ ക്ഷേത്രത്തിൽ 1,800 കിലോ സ്വർണവും 4,700 കിലോ വെള്ളിയും ഉണ്ട്. 2,000 കോടിയോളം പണമായും ഉണ്ട്. 


ജഗന്നാഥപുരി ക്ഷേത്രം (ഒഡീഷ)


പതിനൊന്നാം നൂറ്റാണ്ടിൽ ഇന്ദ്രദ്യുമ്ന രാജാവ് പണികഴിപ്പിച്ച ഒഡീഷയിലെ  ജഗന്നാഥ ക്ഷേത്രം വിഷ്ണുവിന്റെ അവതാരമായ ജഗന്നാഥന്റെ വാസസ്ഥലമാണെന്നാണ് വിശ്വാസം. ഹിന്ദുക്കളുടെ ഏറ്റവും ആദരണീയമായ തീർത്ഥാടനമാണിത്. ബദരീനാഥ്, ദ്വാരക, രാമേശ്വരം, വിശുദ്ധ ചാർധാം ഉൾപ്പെടെയുള്ള സ്ഥലങ്ങൾ യാത്രയിൽ ഉൾപ്പെടുന്നു. 


ഷിർദി സായിബാബ (മഹാരാഷ്ട്ര) 


രാജ്യത്തെ ഏറ്റവും സമ്പന്നമായ ക്ഷേത്രങ്ങളിലൊന്നാണ് മഹാരാഷ്ട്രയിലെ ഷിർദി സായിബാബ ക്ഷേത്രം. 1922 ലാണ് ഈ ക്ഷേത്രം നിർമ്മിച്ചത്. സായി ബാബ ഇരിക്കുന്ന സിംഹാസനം 94 കിലോ സ്വർണം കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ക്ഷേത്ര ട്രസ്റ്റ് രണ്ട് ആശുപത്രികൾ നടത്തുന്നു. ഇവിടെ രോഗികൾക്ക് സൗജന്യ ചികിത്സയും മരുന്നുകളും നൽകുന്നു. പ്രതിദിനം 50,000 മുതൽ ഒരു ലക്ഷം വരെ ഭക്തർക്ക് സൗജന്യ ഭക്ഷണവും പ്രസാദവും ഇവിടെ നൽകുന്നു.  


സിദ്ധിവിനായക ക്ഷേത്രം, മുംബൈ (മഹാരാഷ്ട്ര)


മുംബൈയിലെ പ്രഭാദേവിയിലുള്ള ഈ രണ്ട് നൂറ്റാണ്ട് പഴക്കമുള്ള ക്ഷേത്രം വാർഷിക വരുമാനത്തിന്റെയും എൻഡോവ്മെന്റുകളുടെയും കാര്യത്തിൽ ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രങ്ങളിലൊന്നാണ്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.