COVID 19 മഹാമാരിയില്‍ നിന്നും വിമുക്തി നേടിയതായി കര്‍ണാടകയിലെ ബെല്ലാരി സ്വദേശിനിയായ നൂറു വയസുകാരി. 


COMMERCIAL BREAK
SCROLL TO CONTINUE READING

നൂറാം വയസില്‍ രോഗവിമുക്തി നേടിയ ഹല്ലമ്മ എന്ന വയോധികയാണ് കൊറോണ വൈറസില്‍ നിന്നും മുക്തി നേടിയ ഏറ്റവും പ്രായം കൂടിയ വ്യക്തി. ബെല്ലാരിയിലെ ഹഡഗള്ളി സ്വദേശിനിയാണ് ഹല്ലമ്മ. 'ഡോക്ടര്‍മാര്‍ എന്നെ നന്നായി ചികിത്സിച്ചു. ഞാനിപ്പോള്‍ പൂര്‍ണ ആരോഗ്യവതിയാണ്.'' -ഹല്ലമ്മ പറയുന്നു. 


20 വര്‍ഷം പഴക്കമുള്ള വാഗ്ദാനം; 165 കോടി സുഹൃത്തുമായി പങ്കുവച്ച് ലോട്ടറി വിജയി


മരുന്നുകള്‍ക്കൊപ്പം നിറയെ ചൂട് വെള്ളം കുടിക്കുമായിരുന്നു താനെന്നാണ് ഹല്ലമ്മ പറയുന്നത്. തന്റെ മൂത്ത മകനാണ് ആദ്യം കൊറോണ സ്ഥിരീകരിച്ചതെന്നും പിന്നീട് കുടുംബത്തിലുള്ള എല്ലാവരിലേക്കും രോഗം ബാധിക്കുകയായിരുന്നുവെന്നും ഹല്ലമ്മ പറയുന്നു. 


എന്നാല്‍, മറ്റ് കുടുംബാംഗങ്ങള്‍ എല്ലാവരും വീട്ടില്‍ തന്നെ തുടരുകയായിരുന്നുവെന്നും ആരും ആശുപത്രിയില്‍ വന്നില്ലെന്നും ഹല്ലമ്മ പറയുന്നു. വെള്ളിയാഴ്ച മാത്രം 5,007 കേസുകളാണ് കര്‍ണാടകയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 85,870 ആയി.