ധർവാഡ്:  കർണാടകയിൽ മിനി ബസും ടിപ്പറും കൂട്ടിയിടിച്ച് സ്ത്രീകളുൾപ്പെടെ 11 പേർ മരിച്ചു. ധർവാഡയ്ക്ക് സമീപം ഇട്ടിഗാട്ടിയിൽ ഇന്ന് രാവിലെ ഏഴരയോടെയായിരുന്നു അപകടം. ദാവനഗരിയിൽ നിന്ന് ഗോവയിലേക്ക് പോകുകയായിരുന്ന മിനി ബസാണ് അപകടത്തിൽപ്പെട്ടത്.  ഗുരുതരമായി പരിക്കേറ്റ അഞ്ചു പേരെ കർണാടക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലേക്ക് മാറ്റി. മിനിബസിലുണ്ടായിരുന്നതിലേറെയും സ്ത്രീകളായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ALSO READ: കേന്ദ്രമന്ത്രി ശ്രീപദ് നായ്‌ക്കിന്‍റെ കാര്‍ അപകടത്തില്‍പ്പെട്ടു; ഭാര്യയും പ്രൈവറ്റ് സെക്രട്ടറിയും മരിച്ചു


മിനിബസിന്റെ ഡ്രൈവറും ഈ അപകടത്തിൽ മരിച്ചു. ടിപ്പറിന്റെ അമിത വേഗതയാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. മുൻ MLA ഗുരുസിദ്ധനഗൗണ്ടറിന്റെ മരുമകളും മരിച്ചവരിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു.


ALSO READ:  Kerala Budget 2021 : 10 കിലോ അരി 15 രൂപക്ക്, ഭക്ഷ്യക്കിറ്റ് വിതരണം തുടരും


അപകടത്തിന് ശേഷം വൻ ഗതാഗത കുരുക്ക് അനുഭവപ്പെട്ട ബൈപാസ് റോഡിൽ പൊലീസെത്തി ഗതാഗതം പുനഃസ്ഥാപിച്ചു. പുണെ - ബെംഗളൂരു ദേശീയപാതയിൽ 32 കിലോമീറ്റർ ദൂരമുള്ള ഒറ്റവരി പാതയായ ഹുബള്ളി-ധാർവാഡ് ബൈപാസിൽ  അപകടങ്ങൾ തുടർകഥയാവുകയാണ്.