Bus Accident: ജമ്മു കശ്മീരിലെ പൂഞ്ചിൽ ബസ് താഴ്ചയിലേയ്ക്ക് മറിഞ്ഞ് 11 പേർ മരിച്ചു, 25 പേർക്ക് പരിക്ക്
ജമ്മു കശ്മീരിലെ പൂഞ്ചിൽ മിനി ബസ് താഴ്ചയിലേയ്ക്ക് മറിഞ്ഞ് 11 പേർ മരിച്ചു. അപകടത്തില്‍ 25 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ നിരവധി പേരുടെ നില ഗുരുതരമാണ് എന്നാണ് റിപ്പോര്‍ട്ട്.
Jammu Kashmir: ജമ്മു കശ്മീരിലെ പൂഞ്ചിൽ മിനി ബസ് താഴ്ചയിലേയ്ക്ക് മറിഞ്ഞ് 11 പേർ മരിച്ചു. അപകടത്തില്‍ 25 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ നിരവധി പേരുടെ നില ഗുരുതരമാണ് എന്നാണ് റിപ്പോര്‍ട്ട്.
പൂഞ്ചിലെ സാവ്ജിയാൻ മേഖലയിലാണ് അപകടമുണ്ടായത്. മിനി ബസാണ് അപകടത്തില്‍പ്പെട്ടത്. മിനിബസിൽ ശേഷിയേക്കാൾ കൂടുതൽ യാത്രക്കാർ കയറിയിരുന്നു എന്നാണ് സൂചന. അപകടത്തില്‍ പരിക്കേറ്റവരെ മാണ്ഡിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസ് അപകടത്തിൽ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന യാത്രക്കാരില്‍ പലരുടെയും നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഇനിയും കൂടാം എന്നാണ് റിപ്പോര്‍ട്ട്.
Zee News നല്‍കുന്ന റിപ്പോര്‍ട്ട് അനുസരിച്ച് സംഭവസ്ഥലത്ത് സൈന്യം രക്ഷാപ്രവർത്തനത്തില്‍ സജീവമാണ്. പരിക്കേറ്റ 25 യാത്രക്കാരില്‍ 11 പേരുടെ നില അതീവ ഗുരുതരമാണ് എന്നാണ് ലഭിക്കുന്ന സൂചന.
അതേസമയം, അപകടത്തില്‍ മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് ലഫ്റ്റനന്‍റ് ഗവർണർ മനോജ് സിൻഹ അഞ്ച് ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് മെച്ചപ്പെട്ട ചികിത്സ നൽകണമെന്ന് എൽജി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ബാരിനല്ല സാവ്ജിയാന് സമീപം മിനി ബസിന്‍റെ നിയന്ത്രണം നഷ്‌ടമായതാണ് അപകടത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്. റോഡിൽ നിന്ന് തെന്നിമാറിയ ബസ് നൂറുകണക്കിന് മീറ്ററുകളോളം താഴ്ചയിലേയ്ക്ക് മറിയുകയായിരുന്നു. അപകടം നടന്നയുടൻ നാട്ടുകാരും പോലീസും സൈന്യവും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...