ചെന്നൈ: ഓക്സിജന്‍ കിട്ടാതെ രോഗികളുടെ മരണസംഖ്യ വർധിക്കുന്നു. തമിഴ്നാട്ടിൽ 11 രോ​ഗികൾ ഓക്സിജൻ (Oxygen) ലഭിക്കാതെ മരിച്ചു. ചെന്നൈ ചെങ്കൽപേട്ട് സർക്കാർ ആശുപത്രിയിൽ ചികിത്സയിലിരുന്ന രോ​ഗികളാണ് മരിച്ചത്. ഉത്തരാഖണ്ഡിലെ റൂർക്കിയിൽ അഞ്ച് രോ​ഗികളും മരിച്ചു. രോഗികള്‍ക്ക് അധിക ഓക്സിജന്‍ ഉപയോഗിക്കേണ്ടി വന്നുവെന്ന് അധികൃതര്‍ അറിയിച്ചു. റൂര്‍ക്കിയിലെ സ്വകാര്യ ആശുപത്രിയില്‍ (Hospital) അരമണിക്കൂര്‍ ഓക്സിജന്‍ തടസപ്പെട്ടതായി അധികൃതര്‍ വ്യക്തമാക്കി. മണിക്കൂറോളം ഓക്സിജന്‍ ക്ഷാമമുണ്ടായെന്ന് ബന്ധുക്കള്‍ അറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

രണ്ട് ദിവസം മുൻപ് ബംഗളൂരുവിന് അടുത്ത് ചാമരാജ് ജില്ലാ ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ 23 കൊവിഡ് രോഗികള്‍ മരിച്ചിരുന്നു. വെന്റിലേറ്ററില്‍ ഉണ്ടായിരുന്നവരാണ് മരിച്ചത്. പൊലീസ് (Police) ആശുപത്രിയില്‍ എത്തി സാഹചര്യങ്ങള്‍ പരിശോധിച്ചു. ഒരാഴ്ചയ്ക്കിടെ നടക്കുന്ന രണ്ടാമത്തെ സംഭവമാണിത്. ശനിയാഴ്ച കല്‍ബുര്‍ഗിയില്‍ നാല് പേര്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ചിരുന്നു. ബംഗളൂരു ഇപ്പോള്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് സ്ഥിരീകരിക്കുന്ന ന​ഗരങ്ങളിലൊന്നാണ്. ബെഡുകളുടെ കുറവ് ഉണ്ടെന്നും ആളുകള്‍ മറ്റിടങ്ങളില്‍ ചികിത്സ തേടുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.


ALSO READ: Covid രോഗികൾ ഓക്സിജൻ കിട്ടാതെ മരിക്കുന്നത് കൂട്ടക്കൊലയ്ക്ക് സമാനമെന്ന് അലഹബാദ് High Court


അതേസമയം, രാജ്യത്ത് വീണ്ടും നാല് ലക്ഷത്തോടടുത്ത് പ്രതിദിന കൊവിഡ് (Covid) കണക്കുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം കൊവിഡ് രോഗബാധ സ്ഥിരീകരിച്ചത് 3.82 ലക്ഷം പേർക്കാണ്. കൂടാതെ രാജ്യത്തെ കൊവിഡ് മരണനിരക്ക് വീണ്ടും ഉയർന്നു,. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കോവിഡ് രോഗബാധയെ തുടർന്ന് ഇന്ത്യയിൽ മരിച്ചത് 3780 പേരായിരുന്നു. കൊവിഡ് രണ്ടാം തരംഗം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ ഇന്ത്യയുടെ ആരോഗ്യ മേഖല വൻ പ്രതിസന്ധിയാണ് നേരിടുന്നത്.


രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 2,26,188 ആയി. ഇതുവരെ ആകെ 2.06 കോടി ജനങ്ങൾക്കാണ് ഇന്ത്യയിൽ കൊവിഡ് രോഗബാധ സ്ഥിരീകരിച്ചത്.  ഇന്ത്യയിൽ കൊവിഡ് രണ്ടാം തരംഗം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ രാജ്യമൊട്ടാകെ ലോക്ക്ഡൗൺ കൊണ്ടുവരണമെന്ന് ആവശ്യം ഉയരുന്നുണ്ട്. ലോക്ക്ഡൗണിന് സമാനമായ നിയന്ത്രങ്ങളാണ് രാജ്യത്തിന്റെ പല ഭാ​ഗത്തും ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്നത്.


ALSO READ: Covid Updates: രാജ്യത്തെ കോവിഡ് മരണനിരക്ക് വീണ്ടും റെക്കോർഡിലേക്ക്; 3780 പേർ കൂടി രോഗബാധ മൂലം മരണപ്പെട്ടു


രാജ്യത്ത് കോവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ചിരിക്കുന്ന സംസ്ഥാനം മഹാരാഷ്ട്രയാണ്. മഹാരാഷ്ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 51880 പേർക്ക് കൂടി കോവിഡ് രോഗം സ്ഥിരീകരിച്ചു. ഇതോടെ മഹാരാഷ്ട്രയിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 48.22 ലക്ഷമായി. 891 പേർ കൊവിഡ് ബാധിച്ച് മരിച്ചു. മഹാരാഷ്ട്രയ്ക്ക് ശേഷം ഇന്ത്യയിൽ ഏറ്റവും കൂടുതൽ കോവിഡ് രോഗബധിതർ ഉള്ളത് കേരളം, കർണാടക, ഉത്തർ പ്രദേശ്, തമിഴ്‌നാട്, ഡൽഹി എന്നിവിടങ്ങളിലാണ്.


കർണാടകയിൽ ബാംഗ്ലൂരിൽ മാത്രം മൂന്ന് ലക്ഷത്തിലധികം പേർ കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കർണാടകയിൽ 44631 പേർക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ കർണാടകയിൽ രോഗബാധ സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 16.9 ലക്ഷമായി മാറി.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.