Covishield ന്റെ രണ്ട് ഡോസുകൾക്കിടയിലുള്ള ഇടവേള 12 മുതൽ 16 ആഴ്ചവരെ ദീർഘിപ്പിക്കണമെന്ന് സർക്കാർ സമിതിയുടെ ശുപാർശ
എന്നാൽ കോവാക്‌സിന്റെ ഡോസുകൾ തമ്മിലുള്ള ഇടവേളയ്ക്ക് യാതൊരു മാറ്റവും ഉണ്ടാവില്ലെന്നും സമിതി അറിയിച്ചിട്ടുണ്ട്.
New Delhi: കോവിഡ് 19 വാക്‌സിനായ Covishield ന്റെ രണ്ട് ഡോസുകൾ തമ്മിലുള്ള ഇടവേള 12 മുതൽ 16 ആഴ്ച വരെ വർധിപ്പിക്കണമെന്ന് സർക്കാർ സമിതി വ്യാഴാഴ്ച ആവശ്യപ്പെട്ടു. എന്നാൽ കോവാക്‌സിന്റെ ഡോസുകൾ തമ്മിലുള്ള ഇടവേളയ്ക്ക് യാതൊരു മാറ്റവും ഉണ്ടാവില്ലെന്നും സമിതി അറിയിച്ചിട്ടുണ്ട്. കോവാക്‌സിന്റെ രണ്ട് ഡോസുകൾ തമ്മിലുള്ള ഇടവേള നാല് മുതൽ 6 ആഴ്ചകൾ വരെയാണ്.
നാഷണൽ ഇമ്മ്യൂണിസഷൻ ടെക്‌നിക്കൽ അഡ്വൈസറി ഗ്രൂപ്പ് ഗർഭിണികൾക്ക് ഏത് വാക്‌സിൻ വേണമെന്ന് അവർക്ക് തന്നെ തീരുമാനിക്കാമെന്നും മുല കൊടുക്കുന്ന 'അമ്മമാർക്ക് പ്രസവശേഷം വാക്‌സിൻ (Vaccine) എടുക്കുന്നതിൽ താമസമില്ലെന്നും അറിയിച്ചു. എന്നാൽ കോവിഡ് രോഗംബാധിച്ച ആളുകൾ രോഗം ബാധിച്ച് 6 മാസങ്ങൾക്ക് ശേഷം മാത്രമേ വാക്‌സിൻ സ്വീകരിക്കാൻ പാടുള്ളൂ.
ഈ പുതിയ നിർദേശങ്ങൾ നാഷണൽ എക്സ്പെർട്ട് ഗ്രൂപ്പ് ഓട് വാക്‌സിൻ അഡ്മിനിസ്ട്രേഷന് അയക്കുമെന്നും അവരുടെ അഭിപ്രായപ്രകാരം നിലവിൽ കൊണ്ട് വരുമെന്നും അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്ന് മാസത്തിനിടയിൽ ഇത് രണ്ടാം തവണയാണ് കോവിശിൽഡ് വാക്‌സിന്റെ രണ്ട് ഡോസുകൾ തമ്മിലുള്ള ഇടവേള കൂട്ടുന്നത്.
ആദ്യം 28 ദിവസമായിരുന്ന രണ്ട് ഡോസുകൾ തമ്മിലുള്ള ഇടവേള മാർച്ച് മാസത്തിൽ ആറ് മുതൽ എട്ട് ആഴ്ച വരെ വർധിപ്പിച്ചിരുന്നു. പക്ഷെ അതിന് ശേഷം ആവരുതെന്നും അറിയിച്ചിരുന്നു. വാക്‌സിൻ കൂടുതൽ ഫലപ്രമാകാൻ വേണ്ടിയാണ് ഇടവേളകൾ വര്ധിപ്പിക്കുന്നതെന്ന് വിദഗ്‌ദ്ധ സമിതി അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...