Polio drops ന് പകരം നൽകിയത് Sanitizer; 12 കുട്ടികൾ ആശുപത്രിയിൽ
സംഭവം നടന്നത് മഹാരാഷ്ട്രയിലെ യവത്മാലിലെ ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണ്. ഇതിനെ തുടർന്ന് 5 വയസിൽ താഴെ പ്രായമുള്ള 12 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
മുംബൈ: പോളിയോ തുള്ളി മരുന്നിന് പകരം കുട്ടികൾക്ക് സാനിറ്റൈസർ (Hand Sanitizer) തുള്ളി നൽകി. സംഭവം നടന്നത് മഹാരാഷ്ട്രയിലെ യവത്മാലിലെ ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണ്. ഇതിനെ തുടർന്ന് 5 വയസിൽ താഴെ പ്രായമുള്ള 12 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
ഞായറാഴ്ചയാണ് നടന്ന സംഭവത്തിൽ ഡോക്ടർ, നഴ്സ്, ആരോഗ്യ പ്രവർത്തക എന്നിവരെ പിരിച്ചുവിട്ടു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് ഡോക്ടർ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അധികൃതർ നേരത്തെ അറിയിച്ചിരുന്നു. ദേശീയ പൾസ് പോളിയോ യജ്ഞത്തിന്റെ (Pulse Polio Immunisation Drive) ഭാഗമായി കഴിഞ്ഞ ദിവസം വാക്സിൻ സ്വീകരിക്കാനെത്തിയതായിരുന്നു കുട്ടികൾ.
Also Read: Kerala Assembly Election 2021: പ്രചാരണത്തിന് തുടക്കം കുറിക്കാൻ ജെ.പി നദ്ദ നാളെ കേരളത്തിൽ
വാക്സിന് പകരം ഹാൻഡ് സാനിറ്റൈസർ (Hand Sanitizer) സ്വീകരിച്ച കുട്ടികൾക്ക് തലചുറ്റുകയും ഛർദ്ദി ഉണ്ടാകുകയും ചെയ്തിരുന്നു. ശേഷം കുട്ടികളെ സമീപത്തെ വസന്തറാവു മെഡിക്കൽ കോളേജിലേക്ക് പ്രവേശിപ്പിക്കുകയായിരുന്നു. കുട്ടികളുടെ നില ഇപ്പോൾ തൃപ്തികരമാണെന്നും ആരോഗ്യസ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടെന്നുമാണ് റിപ്പോർട്ട്. ആരോഗ്യനില മെച്ചപ്പെടുന്നവരെ ഉടൻതന്നെ ഡിസ്ചാർജ്ജ് ചെയ്യുമെന്നും ആശുപത്രി ഡീൻ അറിയിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...