ചെന്നൈ: തമിഴ്‌നാട്ടിൽ പൊങ്കലിന്റെ ഭാ​ഗമായി നടന്ന ജെല്ലിക്കെട്ടിനിടെ 12 വയസുകാരൻ ഉൾപ്പെടെ രണ്ട് പേർ കാളകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. മധുരയ്ക്കടുത്തുള്ള ശിവഗംഗ തിരുപ്പത്തൂർ സിറവയലിലാണ് കാളയുടെ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടത്. മൈതാനത്തേക്ക് കാളകളെ അഴിച്ചുവിട്ട് അവയെ പിടിച്ചുകെട്ടുന്ന കായികവിനോദമാണ് ജെല്ലിക്കെട്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാൽ കാളയുടെ ആക്രമണം ഉണ്ടായത് ജെല്ലിക്കെട്ടിനിടെയല്ല, ഓട്ടത്തിന് ശേഷം മൃഗങ്ങളെ ശേഖരിക്കാൻ കാള ഉടമകൾ ഒത്തുകൂടിയപ്പോഴായിരുന്നുവെന്ന് പോലീസ് പറയുന്നു. ഈ സമയം, കാളകൾ തലങ്ങും വിലങ്ങും ഓടുകയും രണ്ടുപേരെ ആക്രമിക്കുകയും ചെയ്തുവെന്ന് പോലീസ് ഉദ്യോ​ഗസ്ഥൻ വ്യക്തമാക്കി.


ALSO READ: കുനോ നാഷണൽ പാർക്കിൽ ഒരു നമീബിയൻ ചീറ്റ കൂടി ചത്തു; ആകെ ചത്തത് പത്ത് ചീറ്റകൾ


186 കാളകൾ ജെല്ലിക്കെട്ടിന്റെ ഭാഗമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സുപ്രീം കോടതി നിർബന്ധമാക്കിയ സുരക്ഷാ മാനദണ്ഡങ്ങൾ പ്രകാരം, മുഴുവൻ വേദികളിലും ഇരട്ട ബാരിക്കേഡുകളും കാണികളെ പരുക്കേൽപ്പിക്കുന്ന മൃഗങ്ങളൊന്നും ഇല്ലെന്ന് ഉറപ്പാക്കുകയും ചെയ്തിരുന്നു. മധുര ജില്ലയിലെ പാലമേട്ടിൽ ജെല്ലിക്കെട്ടിനിടെ ബുധനാഴ്ച 60 പേർക്ക് പരിക്കേറ്റിരുന്നു.


ജനുവരി 15ന് ആണ് ഈ വർഷത്തെ ജെല്ലിക്കെട്ട് ആരംഭിച്ചത്. എല്ലാ വർഷവും പൊങ്കലിനോട് അനുബന്ധിച്ചാണ് ജെല്ലിക്കെട്ട് നടത്തുന്നത്. സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് 2014 മുതൽ 2016 വരെ തമിഴ്‌നാട്ടിൽ ജെല്ലിക്കെട്ട് താൽക്കാലികമായി നിരോധിച്ചിരുന്നു. ജെല്ലിക്കെട്ട് നിരോധനത്തിന് എതിരായ വൻ പ്രതിഷേധത്തെത്തുടർന്ന് തമിഴ്‌നാട് സർക്കാർ പുതിയ നിയമം മൂലം ജെല്ലിക്കെട്ട് നിയമവിധേയമാക്കി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ്.