ന്യൂഡല്‍ഹി: ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കസ്റ്റംസ് പിടിച്ചെടുത്ത 1289 മദ്യക്കുപ്പികളും 51 കിലോഗ്രാമോളം മയക്കുമരുന്നും  ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നശിപ്പിച്ചു. 2020 ഏപ്രില്‍ മുതല്‍ 2022 ഡിസംബര്‍ വരെയുള്ള കാലയളവിൽ യാത്രക്കാരില്‍ നിന്നും നഷ്ടപ്പെട്ടതോ വിവിധ കാരണങ്ങളാല്‍ പിടികൂടിയതോ ആയ മദ്യക്കുപ്പികളാണ് നശിപ്പിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

വിവിധ ബ്രാന്‍ഡുകളിൽ ഉള്ള മദ്യക്കുപ്പികള്‍ നശിപ്പിച്ചതായി കസ്റ്റംസ് ഉദ്യാഗസ്ഥര്‍ വ്യക്തമാക്കി. മദ്യത്തിന് പുറമെ 51 കിലോഗ്രാം മയക്കുമരുന്നും  നശിപ്പിച്ചിട്ടുണ്ട്. ഇവയില്‍ 41 കിലോഗ്രാം ഫെറോയിനും ഒന്‍പത് കിലോഗ്രാം കൊക്കേയ്‌നും അടങ്ങുന്നതായാണ് അറിയിച്ചത്. 


നേരത്തെ സമാനമായ രീതിയിൽ മേയ് മാസത്തിൽ ഡൽഹിവിമാനത്താവളത്തിൽ നിന്ന് 57.30 ലക്ഷം രൂപ വിലമതിക്കുന്ന മരുന്നുകൾ സി.ഐ.എസ്.എഫ്‌ പിടിച്ചെടുത്തിരുന്നു. ഗൾഫ് എയർ വിമാനത്തിൽ ബഹ്‌റൈനിലേക്ക് യാത്ര ചെയ്യാനിരുന്ന വക്കീൽ അഹമ്മദിൽ നിന്നുമാണ് മരുന്നുകൾ പിടികൂടിയത്.


വക്കീലിൽ നിന്നുമുള്ള സംശയാസ്പദമായ രീതിയിലുള്ള പെരുമാറ്റം ശ്രദ്ധയിൽപ്പെട്ട ഉദ്യോ​ഗസ്ഥർ പരിശോധന നടത്തിയപ്പോഴാണ് മരുന്നുകൾ കണ്ടെത്തിയത്. എക്‌സ്-ബിഐഎസ് മെഷീൻ വഴി ചെക്ക്-ഇൻ ബാഗേജുകൾ പരിശോധിച്ചപ്പോഴും സംശയാസ്പദമായ ചിത്രങ്ങൾ സി.ഐ.എസ്.എഫ്‌ ഉദ്യോ​ഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു.


ALSO READ: വിദ്യാർത്ഥികളുടെ ശമ്പളത്തിന്‍റെ 2.1% പ്ലേസ്‌മെന്‍റ് ഫീസായി ആവശ്യപ്പെട്ട് എഞ്ചിനീയറിംഗ് കോളേജ്


അതേസമയം ബാലസോർ തീവണ്ടി അപകടവുമായി ബന്ധപ്പെട്ട് സി.ബി.ഐയുടെ അന്വേഷണം പുരോ​ഗമിക്കുന്നതിനിടയിൽ റെയില്‍വെ എന്‍ജിനിയറെയും കുടുംബത്തെയും താമസിച്ചു കൊണ്ടിരുന്ന സ്ഥലത്ത് കാണുന്നില്ല. ഇതേതുട എന്‍ജിനിയറുടെ വീട് CBI ഉദ്യോ​ഗസ്ഥർ സീൽ ചെയ്തു. സിഗ്നൽ ജൂനിയർ എഞ്ചിനിയര്‍ അമീർ ഖാന്റെ വാടക വീടാണ് ഉദ്യോ​ഗസ്ഥർ സീൽ ചെയ്തത്.


തീവണ്ടി ദുരന്തവുമായി ബന്ഞപ്പെട്ട് അന്വേഷണ ചുമതലയുള്ള സിബിഐ സംഘം അമീർ ഖാന്റെ വീട്ടിലെത്തിയിരുന്നു. എന്നാൽ വീട് പൂട്ടി കിടക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് സീൽ ചെയ്തത്. . രണ്ട് സിബിഐ ഉദ്യോ​ഗസ്ഥർ ഇദ്ദേഹത്തിന്റെ വീട് കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇയാളെ ഇതിന് മുൻപ് സിബിഐ ചോദ്യം ചെയ്തതായും സൂചനയുണ്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.