12th Result 2021: എല്ലാ സംസ്ഥാന ബോര്‍ഡുകളും പരീക്ഷാ ഫലം ജൂലൈ 31നകം പ്രസിദ്ധീകരിക്കണം, സുപ്രീംകോടതി
എല്ലാ സംസ്ഥാന ബോര്‍ഡുകളും പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം ജൂലൈ 31നകം പ്രസിദ്ധീകരിക്കണമെന്ന് സുപ്രീംകോടതി.. കോവിഡ് മൂലം പരീക്ഷാ നടപടികള്‍ ഏറെ വൈകിയ സാഹചര്യത്തിലാണ് ഇത്.
New Delhi: എല്ലാ സംസ്ഥാന ബോര്‍ഡുകളും പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം ജൂലൈ 31നകം പ്രസിദ്ധീകരിക്കണമെന്ന് സുപ്രീംകോടതി.. കോവിഡ് മൂലം പരീക്ഷാ നടപടികള്‍ ഏറെ വൈകിയ സാഹചര്യത്തിലാണ് ഇത്.
പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ (12th Board Exam) റദ്ദാക്കിയ സംസ്ഥാന ബോര്‍ഡുകള്‍ CBSEയ്ക്ക് സമാനമായ മൂല്യനിര്‍ണയ ഫോര്‍മുല തയ്യാറാക്കി പത്തുദിവസത്തിനകം സമര്‍പ്പിക്കണമെന്നും സുപ്രീംകോടതി (Supreme Court) ആവശ്യപ്പെട്ടു.
ഓരോ സംസ്ഥാന പരീക്ഷ ബോര്‍ഡുകളും സ്വയം ഭരണ അവകാശമുള്ളവയാണ്. അതിനാല്‍ തന്നെ മൂല്യനിര്‍ണയത്തിന് സ്വയം പദ്ധതികള്‍ ആവിഷ്കരിക്കാം. അതിന്‍റെ കൃത്യത പിന്നീട് വിലയിരുത്തുമെന്നും സുപ്രീംകോടതി പറഞ്ഞു.
CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ മൂല്യ നിര്‍ണ്ണ യവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ് സുപ്രിംകോടതി സംസ്ഥാന ബോര്‍ഡുകള്‍ക്ക് ഈ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വച്ചത്.
കഴിഞ്ഞ ആഴ്ച CBSEയ്ക്കായി 13 അംഗ സമിതി സമര്‍പ്പിച്ച മൂല്യ നിര്‍ണ്ണയ ഫോര്‍മുല സുപ്രീംകോടതി അംഗീകരിച്ചിരുന്നു. സമാനമായ രീതിയില്‍ മൂല്യനിര്‍ണ്ണ യത്തിന് ഫോര്‍മുല തയാറാക്കാനാണ് കോടതി സംസ്ഥാന ബോര്‍ഡുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിയ്ക്കുന്നത്.
പത്തുദിവസത്തിനകം ഫോര്‍മുല തയ്യാറാക്കുകയും അതിന്‍റെ അടിസ്ഥാനത്തില്‍ ജൂലൈ 31നകം ഫലം പ്രസിദ്ധീകരിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.
റിപ്പോര്‍ട്ട് അനുസരിച്ച് ജൂലൈ 31നകം CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഫലം പ്രസിദ്ധപ്പെടുത്തും
കോവിഡ് വ്യാപനം മൂലം നിരവാധി സംസ്ഥാനങ്ങള്‍ പന്ത്രണ്ടാം ക്ലാസ് റദ്ദാക്കിയിരുന്നു. നിലവില്‍ രാജ്യത്ത് 21 സംസ്ഥാനങ്ങള്‍ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കുകയും ആറു സംസ്ഥാനങ്ങള്‍ പരീക്ഷ നടത്തുകയും ചെയ്തിട്ടുണ്ട്.
അതേസമയം, സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കുറഞ്ഞ സാഹചര്യത്തില്‍ പരീക്ഷ നടത്തുമെന്ന് ആന്ധ്രപ്രദേശ് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചായിരിക്കും പരീക്ഷ നടത്തുകയെന്നും സംസ്ഥാനം സുപ്രീംകോടതിയെ അറിയിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.