Bank employees salary hike: വീണ്ടും സന്തോഷ വാർത്ത; ബാങ്ക് ജീവനക്കാർക്കും ഓഫീസർമാർക്കും 17% ശമ്പള വർധന
Salary hike for bank employees: 2022 നവംബർ മുതൽ മുൻകാല പ്രാബല്യത്തോടെയാണ് രാജ്യത്തെ 8 ലക്ഷത്തോളം വരുന്ന ബാങ്ക് ജീവനക്കാർക്കും ഓഫീസർമാർക്കും ശമ്പള വർധന ലഭിക്കുക.
മുംബൈ: രാജ്യത്തെ ബാങ്ക് ജീവനക്കാർക്കും ഓഫീസർമാർക്കും 17% ശമ്പള വർധന. മുംബൈയിൽ ഇന്ത്യൻ ബാങ്ക് അസോസിയേഷനും ബാങ്ക് ജീവനക്കാരുടെ സംയുക്ത ഐക്യ വേദിയും തമ്മിലാണ് കരാർ ഒപ്പിട്ടത്. പന്ത്രണ്ടാം ഉഭയകക്ഷി കരാർ പ്രകാരം 17% വർധനവാണ് 2022 നവംബർ മുതൽ മുൻകാല പ്രാബല്യത്തിൽ രാജ്യത്തെ 8 ലക്ഷത്തോളം വരുന്ന ബാങ്ക് ജീവനക്കാർക്കും ഓഫീസർമാർക്കും ലഭിക്കുന്നത്.
വാണിജ്യ ബാങ്ക് ജീവനക്കാർക്കും ഓഫീസർമാർക്കും 17 ശതമാനം വേതന വർദ്ധനവും പെൻഷൻ, സേവന വ്യവസ്ഥാ പരിഷ്ക്കരണവും ഉറപ്പാക്കുന്ന പന്ത്രണ്ടാം ഉഭയകക്ഷി വേതന കരാറും ജോയിൻ്റ് നോട്ടും ഒപ്പ് വെച്ചു. മുംബൈയിൽ ഇന്ന് നടന്ന അന്തിമ യോഗത്തിൽ 12 പൊതുമേഖലാ ബാങ്കുകൾക്കും 10 സ്വകാര്യ ബാങ്കുകൾക്കും 3 വിദേശ ബാങ്കുകൾക്കും വേണ്ടി ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനും യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിൻ്റെ ഭാഗമായ അഞ്ചു വർക്ക്മെൻ യൂണിയനുകളും നാലു ഓഫീസർ സംഘടനകളും തമ്മിലാണ് വേതന - സേവന പരിഷ്ക്കരണ കരാർ ഒപ്പ് വെച്ചത്.
ALSO READ: ദുരന്തമായി മഹാശിവരാത്രി ആഘോഷം, 'ശിവ് ബരാത്ത്' പരിപാടിയ്ക്കിടെ 14 കുട്ടികൾക്ക് വൈദ്യുതാഘാതമേറ്റു
പൊതുമേഖലാ, സ്വകാര്യ - വിദേശ ബാങ്കുകളിലെ എട്ടു ലക്ഷത്തിൽപരം ജീവനക്കാർക്കും ഓഫീസർമാർക്കും സേവന-വേതന കരാർ ബാധകമാണ്. 2022 നവംബർ 1 മുതൽ പ്രാബല്യത്തിൽ വരുന്ന ശമ്പള കരാർ മൂലം 12,449 കോടി രൂപയാണ് ശമ്പളച്ചെലവിലുണ്ടാകുന്ന പ്രതിവർഷ വർദ്ധനവ്. പുതുക്കിയ കരാർ പ്രകാരം ക്ലരിക്കൽ വിഭാഗം ജീവനക്കാരുടെ അടിസ്ഥാന ശമ്പളം തുടക്കത്തിൽ 24050 രൂപയും അവസാനം 64480 രൂപയുമാകും. സബോർഡിനേറ്റ് ജീവനക്കാർക്ക് ഇത് യഥാക്രമം 19500 രൂപയും 37815 രൂപയുമാകും.
ആൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ, ആൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് കോൺഫെഡറേഷൻ, നാഷണൽ കോൺഫെഡറേഷൻ ഓഫ് ബാങ്ക് എംപ്ലോയീസ്, ആൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷൻ, ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ, ഇന്ത്യൻ നാഷണൽ ബാങ്ക് ഓഫീസേഴ്സകോൺഗ്രസ്, ഇന്ത്യൻ നാഷണൽ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ, നാഷണൽ ഓർഗനൈസേഷൻ ഓഫ് ബാങ്ക് വർക്കേഴ്സ്, നാഷണൽ ഓർഗനൈസേഷൻ ഓഫ് ബാങ്ക് ഓഫീസേഴ്സ് എന്നീ സംഘടനകളാണ് യുണൈറ്റഡ് ഫോറത്തിലുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.