JN.1 corona variant: മഹാരാഷ്ട്രയിൽ 19 പുതിയ ജെഎൻ.1 കേസുകൾ റിപ്പോർട്ട് ചെയ്തതായി അധികൃതർ!
Covid Cases: താനെ, പൂനെ, അകോല നഗരങ്ങളിലും പൂനെ, സിന്ധുദുർഗ് ജില്ലകളിലുമാണ് വൈറസ് കേസുകൾ കണ്ടെത്തിയത്. കേരളത്തിൽ 79 വയസ്സുള്ള സ്ത്രീയിലാണ് ജെഎൻ.1 വേരിയന്റിന്റെ ആദ്യ കേസ് രാജ്യത്ത് കണ്ടെത്തിയത്.
മുംബൈ: കൊറോണ വൈറസിന്റെ വകഭേദമായ ജെഎൻ.1ന്റെ 19 പുതിയ കേസുകൾ മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്തു. ജെഎൻ.1 വേരിയന്റിന്റെ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് പൂനെയിലാണ്. ഇതോടെ സംസ്ഥാനത്തെ ജെഎൻ.1 കേസുകളുടെ എണ്ണം 29 ആയി ഉയർന്നിട്ടുണ്ട്.
Also Read: പ്രതീക്ഷകൾ നിറഞ്ഞ പുതുവർഷത്തെ വരവേറ്റ് ലോകം
ശനിയാഴ്ച വരെ മഹാരാഷ്ട്രയിൽ ജെഎൻ.1 സബ് വേരിയന്റിന്റെ 10 കേസുകളാണ് റിപ്പോർട്ട് ചെയ്തിരുന്നത്. താനെ, പൂനെ, അകോല നഗരങ്ങളിലും പൂനെ, സിന്ധുദുർഗ് ജില്ലകളിലുമാണ് വൈറസ് കേസുകൾ കണ്ടെത്തിയത്. കേരളത്തിൽ 79 വയസ്സുള്ള സ്ത്രീയിലാണ് ജെഎൻ.1 വേരിയന്റിന്റെ ആദ്യ കേസ് രാജ്യത്ത് കണ്ടെത്തിയത്. ഇന്നലെ മാത്രം രാജ്യത്ത് രേഖപ്പെടുത്തിയത് 841 കോവിഡ് കേസുകളാണ്. കഴിഞ്ഞ ഏഴുമാസത്തിനിടെയുള്ള ഏറ്റവും ഉയർന്ന പ്രതിദിന കോവിഡ് കേസാണിത്. വൈറസ് കേസുകൾ വർദ്ധിക്കുന്നതിനിടയിൽ പൊതുജനാരോഗ്യ നടപടികൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ജില്ല തിരിച്ചുള്ള ഇൻഫ്ലുവൻസ പോലുള്ള അസുഖങ്ങളും കഠിനമായ ശ്വാസകോശ സംബന്ധമായ അസുഖങ്ങളും നിരന്തരം നിരീക്ഷിക്കാനും ഇത് കൃത്യമായി റിപ്പോർട്ട് ചെയ്യാനും സംസ്ഥാനങ്ങളോട് കേന്ദ്രം നിർദ്ദേശിച്ചിട്ടുണ്ട്. സംയോജിത ആരോഗ്യ വിവര പ്ലാറ്റ്‌ഫോമിൽ വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്യാനും എല്ലാ ജില്ലകളിലും മതിയായ പരിശോധന ഉറപ്പാക്കാനും സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.
Also Read: പരിവർത്തന രാജയോഗത്തിലൂടെ പുതുവർഷത്തിൽ ഈ 3 രാശിക്കാർക്ക് കോടീശ്വരയോഗം!
രാജ്യത്ത് നിലവിൽ സജീവ കേസുകളുടെ എണ്ണം 3,997 ൽ നിന്നും 4,309 ആയി ഉയർന്നിട്ടുണ്ട്. വൈറസ് ബാധ മൂലം രാജ്യത്ത് മൂന്ന് പുതിയ മരണങ്ങളുമുണ്ടായി. കേരളം, കർണാടക, ബിഹാർ എന്നിവിടങ്ങളിലാണ് കോവിഡ് മരണമുണ്ടായത്. ഞായറാഴ്ച രാവിലെ 8 മണി വരെയുള്ള കണക്കാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ടത്. ഡിസംബർ 5 വരെ പ്രതിദിന കേസുകൾ ഇരട്ട അക്കത്തിലേക്ക് താഴ്ന്നിരുന്നുവെങ്കിലും അടുത്തിടെയായി പ്രതിദിന കേസുകളുടെ വർധനവ് രാജ്യത്ത് ആശങ്ക ഉയർത്തുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.