ജെല്ലിക്കെട്ട് കാണാനെത്തിയ യുവാവിന് ദാരുണാന്ത്യം
ജെല്ലിക്കെട്ട് കാണാനെത്തിയ യുവാവ് കാളയുടെ കുത്തേറ്റ് മരിച്ചു. മധുരയിലെ പാലമേട്ടില്‍ സംഘടിപ്പിച്ച ജെല്ലിക്കെട്ടിനിടയിലാണ് അപകടം.
മധുര: ജെല്ലിക്കെട്ട് കാണാനെത്തിയ യുവാവ് കാളയുടെ കുത്തേറ്റ് മരിച്ചു. മധുരയിലെ പാലമേട്ടില്‍ സംഘടിപ്പിച്ച ജെല്ലിക്കെട്ടിനിടയിലാണ് അപകടം.
ഡിണ്ടിഗലിലെ സനാര്‍പട്ടി സ്വദേശി കാളിമുത്തുവാണ് (19) കൊല്ലപ്പെട്ടത്.
ജെല്ലിക്കെട്ടിനിടെ 25 പേര്‍ക്ക് കാളയുടെ കുത്തേറ്റിരുന്നു. ഇവരില്‍ അഞ്ചു പേരെ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.
ജെല്ലിക്കെട്ട് നിരോധിച്ചുകൊണ്ട് സുപ്രീംകോടതി ഉത്തരവ് വന്നെങ്കിലും ജനകീയ പ്രതിഷേധത്തെ തുടര്‍ന്ന് തമിഴ്നാട് സര്‍ക്കാര്‍ കോടതി വിധിയെ മറികടക്കുന്നതിന് പുതിയ നിയമം കൊണ്ടു വന്നു.