Heavy Rain: മണ്ണിടിച്ചിൽ: പാറക്കല്ല് കാറിന് മുകളിൽ വീണ് 2 മരണം, വീഡിയോ
Heavy rains, landslides in Nagaland: ദേശീയപാതയിൽ നിർത്തിയിട്ട് കാറിന് മുകളിലേക്കാണ് പാറക്കല്ല് വന്ന് പതിച്ചത്.
കൊഹിമ: കനത്ത മഴയെതുടർന്ന് നാഗാലാന്‍ഡില്‍ ചൊവ്വാഴ്ച വൈകീട്ടുണ്ടായ മണ്ണിടിച്ചിലിനിടെ കൂറ്റന്‍ പാറക്കല്ല് പതിച്ച് രണ്ട് കാറുകള്‍ പൂര്‍ണമായും തകര്‍ന്നു. കാറിലെ യാത്രക്കാരിൽ 2 പേർ മരിച്ചു. മൂന്ന് പേർക്ക് ഗുരുതര പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. കനത്ത മഴയ്ക്കിടെ വൈകിട്ട് അഞ്ചു മണിയോടെ ദിമാപുരിനെയും കൊഹിമയെയും ബന്ധിപ്പിക്കുന്ന ദേശീയപാത 29-ല്‍ നടന്ന അപകടത്തിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
ദേശീയപാതയില്‍ നിര്‍ത്തിയിട്ടിരുന്ന മറ്റൊരുകാറിലെ ഡാഷ്‌ബോര്‍ഡ് ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണിത്. ഒരാള്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. മറ്റൊരാളെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാൻ സാധിച്ചില്ല. തകര്‍ന്ന കാറില്‍ കുടുങ്ങിയ ഒരാളെ ദീര്‍ഘനേരത്തിനുശേഷമാണ് പുറത്തെടുക്കാനായത്.
അതേസമയം ഇടുക്കി ശാന്തൻപാറയിൽ വീടിന് മുകളിലേയ്ക് മരം കടപുഴകി വീണു. ശാന്തൻപാറ കറുപ്പൻ കോളനിക്ക് സമിപം താമസിയ്ക്കുന്ന വനാരാജിന്റെ വീട് ഭാഗികമായി തകർന്നു. ഇലട്രിക്ക് പോസ്റ്റ് ഒടിഞ്ഞു വീണ് ശശികല എന്നയാളുടെ വാഹനവും തകർന്നു. വനാരാജിന്റെ വീടിന് സമിപം നിന്നിരുന്ന കാറ്റാടി മരം ശക്തമായ കാറ്റിൽ നിലം പതിയ്കുകയായിരുന്നു. ഷീറ്റ് മേഞ്ഞിരുന്ന വീട് ഭാഗികമായി തകർന്നു,വീട്ടു ഉപകരണങ്ങളും നശിച്ചു,മരം വീണതിനെ തുടർന്ന് രണ്ട് ഇലട്രിക്ക് പോസ്റ്റുകളും തകർന്നു ശശികല എന്നയാളുടെ വീടിന്റെ ഷെട്ടിൽ പാർക്ക് ചെയ്യ്തിരുന്ന വാഹനത്തിനു മുകളിലേക്കാണ് പോസ്റ്റ് ഒടിഞ്ഞു വീണത് വാഹനത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചു വൈദ്യുതി,കേബിൾ,ഇൻറർനെറ്റ് സംവിധാനങ്ങളും തകരാറിലായി
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...