പുല്‍വാമയില്‍ ഏറ്റുമുട്ടല്‍; 2 ഭീകരരെ സൈന്യം വധിച്ചു
പെട്രോളിംഗ് നടത്തുകയായിരുന്ന സൈന്യത്തിനു നേരെ തീവ്രവാദികള്‍ വെടിയുതിര്‍ത്തതിനെ തുടര്‍ന്നാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.
പുല്‍വാമ: ജമ്മു കശ്മീരിലെ പുല്‍വാമയിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു ഹിസ്‌ബുള്‍ മുജാഹിദ്ദീന്‍ ഭീകരരെ സുരക്ഷാ സേന വധിച്ചു.
ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. പെട്രോളിംഗ് നടത്തുകയായിരുന്ന സൈന്യത്തിനു നേരെ തീവ്രവാദികള്‍ വെടിയുതിര്‍ത്തതിനെ തുടര്‍ന്നാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.
രണ്ടു ഭീകരരേയും സുരക്ഷാ സേന തിരിച്ചറിഞ്ഞിട്ടുണ്ട്. മൃതദേഹത്തില്‍ നിന്നും കണ്ടെടുത്ത തിരിച്ചറിയല്‍ കാര്‍ഡില്‍ നിന്നുമാണ് ഇവരുടെ വിവരം സൈന്യത്തിന് ലഭിച്ചത്.
ഇര്‍ഫാന്‍ നൈറ എന്നാണ് കൊല്ലപ്പെട്ട ഒരു ഭീകരന്റെ പേര്. ഇര്‍ഫാന്‍ 2016 ലാണ് ഹിസ്‌ബുള്‍ മുജാഹിദ്ദീന്‍ സംഘത്തില്‍ ചേര്‍ന്നത്. ഇയാള്‍ കൊടും ഭീകരനായ റിയാസ് നായിക്കുവിന്‍റെ അടുത്ത അനുയായിയാണ്. കൂടാതെ 'കാറ്റഗറി എ' തീവ്രവാദിയായിരുന്നു.
രണ്ടാമത്തെ കൊല്ലപ്പെട്ട ഭീകരന്‍ ഇര്‍ഫാന്‍ റാത്തര്‍ 2017 മുതല്‍ ഹിസ്‌ബുള്‍ മുജാഹിദ്ദീന്‍റെ ഭാഗമാണ്. ഇതുവരും ഇതിന് മുന്‍പും സുരക്ഷാ സേനക്കെതിരെ ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്.
രണ്ടാമത്തെ മൃതദേഹം ഇന്ന്‍ രാവിലെയാണ് സൈന്യം കണ്ടെത്തിയത്. മൃതദേഹത്തിനൊപ്പം ആയുധങ്ങളും സൈന്യത്തിന് ലഭിച്ചു. ഇനിയും തീവ്രവാദികള്‍ അവിടെ ഉണ്ടാകുമെന്നാണ് സൈന്യത്തിന്‍റെ വിലയിരുത്തല്‍. അതിന്റെ അടിസ്ഥാനത്തില്‍ തിരച്ചില്‍ തുടരുകയാണ്.