ന്യൂ​ഡ​ല്‍​ഹി: ഇസ്ലാമാബാദിലെ  ഇ​ന്ത്യ​ന്‍ ഹൈ​ക്ക​മ്മീ​ഷ​നി​ല്‍​നി​ന്ന് കാ​ണാ​താ​യ ജീ​വ​ന​ക്കാ​ര്‍ പാ​ക്കി​സ്ഥാ​ന്‍ ചാ​ര​സം​ഘ​ട​ന​യാ​യ  ISI​യു​ടെ ക​സ്റ്റ​ഡി​യി​ലെ​ന്ന് സൂചന. 


COMMERCIAL BREAK
SCROLL TO CONTINUE READING

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ എ​ട്ട് മു​ത​ല്‍ കാ​ണാ​താ​യ ര​ണ്ട് ജീ​വ​ന​ക്കാ​രാ​ണ് ISIഐ​യു​ടെ ക​സ്റ്റ​ഡി​യി​ലാ​യി​രി​ക്കു​ന്ന​ത്. 


താ​മ​സ​സ്ഥ​ല​ത്തു​നി​ന്നു പു​റ​പ്പെ​ട്ട ഇ​രു​വ​രും ജോ​ലി​ക്കെ​ത്താ​ത്തത് ശ്ര​ദ്ധ​യി​ല്‍​പ്പെട്ട​തോ​ടെ​യാ​ണ് വി​വ​രം പു​റ​ത്ത​റി​ഞ്ഞ​ത്.  സം​ഭ​വ​ത്തെ തു​ട​ര്‍​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പാ​ക്കി​സ്ഥാ​ന്‍ സ്ഥാ​ന​പ​തി​യെ വി​ളി​ച്ചു​വ​രു​ത്തി. ജീ​വ​ന​ക്കാ​രെ കാ​ണാ​താ​യ​തി​നെ തു​ട​ര്‍​ന്ന് പാ​ക്കി​സ്ഥാന്‍ വിദേശ കാര്യ മന്ത്രലായത്തിന്  ഇ​ന്ത്യ പ​രാ​തിയും  ന​ല്‍​കി​യി​രു​ന്നു. പകരം വീട്ടലാണ് പാക് നടപടിയ്ക്ക് പിന്നലെന്ന്  ഇന്ത്യ ആരോപിച്ചിരുന്നു. 


ചാരപ്രവര്‍ത്തനത്തിന്‍റെ  പേരില്‍ പാക്കിസ്ഥാന്‍ ഹൈക്കമ്മീഷനിലെ മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ ഇന്ത്യ  നടപടിയെടുത്തതിന് പിന്നാലെയാണ്  പാക്കിസ്ഥാനിലെ ഇന്ത്യന്‍  ഹൈക്കമ്മീഷനിലെ രണ്ട് ഉദ്യോഗസ്ഥരെ കാണാതാകുന്നത്. 


ചാരപ്രവര്‍ത്തനത്തിന്‍റെ  പേരില്‍ ഇന്ത്യ,  പാക്കിസ്ഥാന്‍ ഹൈക്കമ്മീഷനിലെ 2 ഉദ്യോഗസ്ഥരെ തിരിച്ചയയ്ക്കുകയും ഒരാള്‍ക്ക് താക്കീത് നല്‍കുകയും ചെയ്തിരുന്നു. ഹൈക്കമ്മീഷനിലെ ആബിദ് ഹുസൈന്‍, ജാവേദ് ഹുസൈന്‍ എന്നിവര്‍ക്ക് പാക് ചാരസംഘടനയായ ISIയുമായി നേരിട്ട് ബന്ധമുണ്ടെന്നാണ്  കണ്ടെത്തിയാണ്  ഇന്ത്യ ഇരുവരേയും തിരിച്ചയച്ചത്. ജൂണ്‍ ആദ്യമായിരുന്നു ഇത്.  


Also read: പാക്കിസ്ഥാനില്‍ രണ്ട് ഇന്ത്യന്‍ നയതന്ത്രജ്ഞരെ കാണാനില്ല, പകരം വീട്ടാന്‍ പാക്കിസ്ഥാന്‍?


ഇന്ത്യ  ഉദ്യോഗസ്ഥരെ തിരിച്ചയച്ചതിന്  പിന്നാലെ  ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥരെ പാക്കിസ്ഥാന്‍ രഹസ്യാന്വേഷണ വിഭാഗം വലിയ രീതിയില്‍ ഉപദ്രവിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. 


ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥനായ ഗൗരവ്  അഹ്ലുവാലിയയുടെ വാഹനം  ISI അംഗം അടുത്തിടെ ബൈക്കില്‍ പിന്തുടര്‍ന്നിരുന്നു.  പാക്കിസ്ഥാനിലെ ഇന്ത്യന്‍ നയതന്ത്രജ്ഞ ഉദ്യോഗസ്ഥര്‍ ഭീഷണിയിലാണ് എന്ന വിവരം ഇന്ത്യന്‍ വിദേശ കാര്യ മന്ത്രാലയം പാക് വിദേശ കാര്യ മന്ത്രാലയത്തെ അറിയിക്കുകയും ചെയ്തിരുന്നു.  ഇതിനു പിന്നാലെയാണ് ഔദ്യോഗികാവശ്യത്തിനായി പുറപ്പെട്ട രണ്ട് ഉദ്യോഗസ്ഥര്‍ ISI ക​സ്റ്റ​ഡി​യിലാകുന്നത്.