20 ദിവസം പ്രായമായ കുഞ്ഞ് കൊറോണ ബാധിച്ച് മരിച്ചു!!
കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ജയ്പൂരിലെ ചാന്ദ്പോളയില്‍ 20 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു.
ജയ്പൂര്‍: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ജയ്പൂരിലെ ചാന്ദ്പോളയില്‍ 20 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു.
ഫ്രയില്‍ അബ്ദുല്‍ എന്നയാളുടെ മകനാണ് മരിച്ചത്. സുഹാന്‍ എന്നാണ് കുഞ്ഞിന്‍റെ പേര്. ജെകെ ലോണ്‍ ചില്‍ഡ്രന്‍സ് ആശുപത്രിയില്‍ വച്ചായിരുന്നു മരണം.
സുഹാന്റെ കുടുംബത്തില്‍ ആര്‍ക്കും ഇതുവരെ കൊറോണ വൈറസ് ഉള്ളതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതിനാല്‍, കുഞ്ഞിന് എവിടെ നിന്നും വൈറസ് ബാധയേറ്റു എന്ന കാര്യത്തില്‍ വ്യക്തതയില്ല.
ലോക്ക് ഡൌണ്‍: കേരളത്തില്‍ നിന്നുമുള്ള പ്രത്യേക തീവണ്ടി ഓടിതുടങ്ങി, ആദ്യ യാത്ര ഭുവനേശ്വറിലേക്ക്....
ഗര്‍ഭാവസ്ഥയില്‍ അമ്മയില്‍ നിന്നും കുഞ്ഞിന് ലഭിച്ചതാകാം എന്നാ സാധ്യത ഡോക്ടര്‍ തള്ളികളയുകയാണ്.
ജാംനഗറില്‍ 45 ദിവസം മാത്രമുള്ള കുഞ്ഞിന് രോഗബാധയുള്ളതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് വന്നിരുന്നു. 20 ദിവസം മാത്രം പ്രായമുള്ള സുഹാനാകാം കൊറോണ വൈറസ് ബാധയേറ്റ് മരണപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ രോഗി എന്നാണ് ഡോക്ടറുടെ അഭിപ്രായം.
മുഖ്യമന്ത്രിയുടെ 10 പ്രമാണങ്ങളില്‍ ഒന്ന്, എന്താണ് റിവേഴ്സ് ക്വാറന്റൈൻ?
ജെകെ ലോണ്‍ ചില്‍ഡ്രന്‍സ് ആശുപത്രിയിലെ ഡോക്ടര്‍ അശോക് ഗുപ്തയാണ് ഇക്കാര്യം പറഞ്ഞത്. രോഗലക്ഷണങ്ങള്‍ ഇല്ലാത്ത ആരില്‍ നിന്നെങ്കിലും അറിയാതെ കുഞ്ഞിന് പടര്‍ന്നതാകാം എന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍.
എന്നാല്‍, സുഹാനു കൊറോണ വൈറസ് ബാധ പരിശോധന നടത്തിയിരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇതിന്‍റെ പരിശോധന ഫലം ലഭിക്കുന്നത് മുന്‍പ് തന്നെ കുഞ്ഞ് മരണപ്പെടുകയായിരുന്നു.