2016 ലെ സി.ബി .എസ്.ഇ പത്താം ക്ലാസ് പരീക്ഷാ ഫലപ്രഖ്യാപിച്ചു; cbse.nic.in,cbseresults.nic.in വഴി ഫലം അറിയാം
2016 ലെ സി.ബി .എസ്.ഇ പത്താം ക്ലാസ് പരീക്ഷാ പ്രഖ്യാപിച്ചു.വിദ്യാര്‍ഥികള്‍ ഫലമറിയാന്‍ സി.ബി .എസ്.ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റ് www.cbse.nic.in, www.cbseresults.nic.in, www.results.nic.in എന്നിവ വഴി ഫലം അറിയാം.
ഈ വര്‍ഷം 13,73,853 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത് .മേയ് 21നാണ് സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചത് പ്ലസ് ടു പരീക്ഷയില്‍ പെണ്‍കുട്ടികളാണ് ആണ്‍ കുട്ടികളേക്കാള്‍ മികച്ച് നിന്നത് . പ്ലസ് ടു തലത്തില്‍ ഇക്കുറി 83.5 % ആണ് വിജയ ശതമാനം. ഇത് 82% ആയിരുന്നു .കഴിഞ്ഞ വര്‍ഷം ആണ്‍കുട്ടികളുടെ വിജയ ശതമാനം 81.59% ഉം പെണ്‍കുട്ടികളുടെത് 90.87 % മായിരുന്നു .500 ല്‍ 497 മാര്‍ക്ക് നേടിയ ഡല്‍ഹിയിലെ മോണ്ട് ഫോര്‍ട്ട് സ്കൂള്‍ വിദ്യാര്‍ഥിനി സുകൃതി ഗുപ്തക്കാണ് പ്ലസ് ടു തലത്തില്‍ ഒന്നാം റാങ്ക് ഈ വര്‍ഷം സി.ബി .എസ്.ഇ പ്ലസ് ടു തല പരീക്ഷയില്‍ ഗവര്‍മെന്റ് സ്കൂളുകള്‍ സ്വകാര്യ സ്കൂളുകളെക്കാള്‍ മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്.